---
title: "അഖില മര്യാട്ടിന് മർദ്ദനം; പൊലീസിനെ വെല്ലുവിളിച്ച് നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് "
english_title: "Torture of Akhila Maryat; Youth Congress protest march in Nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7191/torture-of-akhila-maryat-youth-congress-protest-march-in-nadapuram"
published_at: "2021-10-25T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176e538ef654_PRATHISHEDHAM3.jpg"
keywords: []
---

# അഖില മര്യാട്ടിന് മർദ്ദനം; പൊലീസിനെ വെല്ലുവിളിച്ച് നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് 

> **Lead Summary:** **നാദാപുരം:** യൂത്ത് കോൺഗ്രസ് നേതാവും നാദാപുരം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ അഖില മര്യാട്ട് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ പൊലീസ് അതിക്രമം .സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസിനെ വെല്ലുവിളിച്ച് നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് .

## Article Content

**നാദാപുരം:** യൂത്ത് കോൺഗ്രസ് നേതാവും നാദാപുരം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ അഖില മര്യാട്ട് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ പൊലീസ് അതിക്രമം .സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസിനെ വെല്ലുവിളിച്ച് നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് .

ജാനകിക്കാട് പീഡനവുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനു മർദനമേറ്റിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മർച്ചിനും നേരെ ആക്രമണമെന്ന് പരാതി.

ജാനകിക്കാട് പീഡനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ക്കാർക്ക് പങ്കുള്ളതായി സൂചിപ്പിച്ചു കൊണ്ട് പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധാർഥ് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ഡി വൈ എഫ് ഐ പ്രവർത്തകർ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ സിദ്ധാർഥ് ജോലി ചെയ്യുന്ന തൊട്ടിൽപാലത്തെ ബാങ്കിൽ കയറി ഇയാളെ വിളിച്ചിറക്കിയ ശേഷം തൊട്ടടുത്ത കടയുടെ അകത്തേക്ക് കൊണ്ട് പോയി ഷട്ടർ താഴ്ത്തി ക്രൂരമായി മർദ്ധിച്ചിരുന്നു.

ഇതിൽ പ്രതിഷേധിച്ചു കൊണ്ട് വൈകീട്ട് ആറു മണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തുകയായിരുന്നു. സ്റ്റേഷൻ പരിസരത്ത് മാർച്ച് എത്തിയ ഉടനെയാണ് സംഘർഷമുണ്ടായത്. പോലീസുകാരുടെ മുന്നിൽ വെച്ച് മാർച്ചിന് നേരെ അക്രമം നടത്തിയതെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹിയുമായ അഖില മര്യാട്ട്, മറ്റു ഭാരവാഹികളായ അഭിഷേക്, ആഷിഫ്, ആന്റണി, റോണി മാത്യു എന്നിവരെ പരിക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ മർദനത്തിന് ഇരയായ സിദ്ധാർത്ഥിന് സാരമായ പരിക്കുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7191/torture-of-akhila-maryat-youth-congress-protest-march-in-nadapuram)