---
title: "തേക്ക് വില്പന; സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്പന "
english_title: "Teak sales; Retail sale of teak wood at Government Timber Depot"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7194/teak-sales-retail-sale-of-teak-wood-at-government-timber-depot"
published_at: "2021-10-25T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176e7153cc3e_TEAK.jpg"
keywords: []
---

# തേക്ക് വില്പന; സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്പന 

> **Lead Summary:** **നാദാപുരം:** കണ്ണൂര്‍ ജില്ലയിലെ കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഒക്ടോബര്‍ 27 മുതല്‍ കണ്ണവം തേക്ക് തോട്ടത്തില്‍ നിന്നുള്ള തേക്ക് തടികളുടെ ചില്ലറ വില്‍പ്പന ആരംഭിക്കുന്നു. സ്വന്തം വീട് പണിക്കാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം 5 ക്യുബിക് മീറ്റര്‍ വരെ തേക്ക് തടികള്‍ ചില്ലറ വില്പന പ്രകാരം മൂന്ന് മാസക്കാലയളവില്‍ സ്റ്റോക്ക് തീരും വരെ ലഭ്യമാണ്.

## Article Content

**നാദാപുരം:** കണ്ണൂര്‍ ജില്ലയിലെ കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഒക്ടോബര്‍ 27 മുതല്‍ കണ്ണവം തേക്ക് തോട്ടത്തില്‍ നിന്നുള്ള തേക്ക് തടികളുടെ ചില്ലറ വില്‍പ്പന ആരംഭിക്കുന്നു. സ്വന്തം വീട് പണിക്കാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം 5 ക്യുബിക് മീറ്റര്‍ വരെ തേക്ക് തടികള്‍ ചില്ലറ വില്പന പ്രകാരം മൂന്ന് മാസക്കാലയളവില്‍ സ്റ്റോക്ക് തീരും വരെ ലഭ്യമാണ്.

തദ്ദേശ സ്ഥാപനത്തില്‍നിന്നും വീട് നിര്‍മ്മാണത്തിന് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, പാന്‍ കാര്‍ഡ്, അപേക്ഷകന്റെ പേരും മേല്‍ വിലാസവും തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്നിവ പകര്‍പ്പുകള്‍ സഹിതം ഡിപ്പോയില്‍ ഹാജരാക്കണമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

തടികള്‍ വീട്ടാവശ്യത്തിനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ കൂടി അപേക്ഷകന്റെ പേരില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ : : 9946607554, 0490 2302080, 8547602859.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7194/teak-sales-retail-sale-of-teak-wood-at-government-timber-depot)