ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: റോസ്ഗർ ദിനം ആചരിച്ചു

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: റോസ്ഗർ ദിനം ആചരിച്ചു
Oct 1, 2022 04:46 PM | By Anjana Shaji

നാദാപുരം : തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ ,കടമകൾ , ചുമതലകൾ എന്നിവ ഓർമ്മപ്പെടുത്തുന്ന റോസ്ഗർ ദിനം നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിൽ സമുചിതമായി ആചരിച്ചു .

രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജന പദ്ധതികളിൽ മികച്ചു നിൽക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ പരി രക്ഷിക്കുന്നതിനും പ്രാദേശിക വികസനം യാഥാർഥ്യമാക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട പരിഗണനകൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കണമെന്ന് റോസ്ഗാർ ദിനത്തിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു .

വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉദ്ഘാടനം ചെയ്തു . വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു .

തൊഴിലിടങ്ങളിൽ ലഭിക്കേണ്ട നിയമപരമായ പരിരക്ഷകളെ കുറിച്ച് ബോധവൽക്കരണം നടത്തി . എല്ലാ മാസവും ഒരു ദിവസം തൊഴിലാളികൾ റോസ്ഗർ ദിനം ആചരിക്കണമെന്നതാണു സർക്കാരിന്റെ നിർദ്ദേശം. നൂറിലധികം തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു .

National Rural Employment Guarantee Scheme: Rosgar Day observed

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories