Oct 1, 2022 04:57 PM

നാദാപുരം : കൽവെർട്ട് നിർമ്മാണത്തിലൂടെ കല്ലാച്ചിയിലെ വെള്ള കെട്ടിന് പരിഹാരമാകില്ലെന്ന് ആശങ്ക ഉയരുന്നു. സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കിടയിൽ ആശങ്ക.

കൽ വെർട്ടിനും ഓവു ചാലിനും ഇടയിലുള്ള ക്രോസ് ഭീമ് മാറ്റണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. എന്നാൽ ക്രോസ് ഭീമിന് അടിവശം പ്രവൃത്തി കഴിഞ്ഞാൽ പൊളിച്ച് വെള്ളമൊഴുക്ക് സുഗമമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും വ്യക്തമാക്കുന്നു.


എന്നാൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഓവുചാലിലേക്ക് വലിച്ചെറിയന്ന ചാക് കെട്ടുകളും, മറ്റ് മാലിന്യങ്ങളും കൊണ്ട് നിറയുന്ന ഓവുചാൽ കൽവെർട്ട് നിർമ്മിച്ചതു കൊണ്ടു കാര്യമില്ലന്നാണ് ജനങ്ങൾ പറയുന്നത്.

കൽവെർട്ട് നിർമ്മിക്കുന്നതിന് സമീപത്തെ ഓവുചാൽ വൃത്തിയാക്കിയപ്പോൾ നിരവധി കെട്ടുകളും കച്ചവട സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങളുo കൊണ്ട് നിറഞ്ഞിരുന്നു.

Culvert Construction; Concerned that the white grid in Kalachi will not be resolved

Next TV

Top Stories