ഒരുക്കം പൂർത്തിയായി; എം എസ് എഫ് വിദ്യാർത്ഥി റാലി 4ന് നാദാപുരത്ത്

ഒരുക്കം പൂർത്തിയായി; എം എസ് എഫ് വിദ്യാർത്ഥി റാലി 4ന് നാദാപുരത്ത്
Oct 1, 2022 05:32 PM | By Anjana Shaji

നാദാപുരം : "നിലപാടുകളിൽ സന്ധിയില്ല സമരോത്സുകരാവുക"  എന്ന പ്രമേയത്തിൽ ചൊവ്വാഴ്ച നാദാപുരത്ത് നടക്കുന്ന നിയോജക മണ്ഡലം എം എസ് എഫ് വിദ്യാർത്ഥി റാലിയിലും പൊതു സമ്മേനത്തിലും  2000 പ്രവർത്തകർ പങ്കെടുക്കും.

നിയോജകമണ്ഡലത്തിലെ പത്ത്  പഞ്ചായത്തുകളിൽ നിന്നായി നേരത്തെ രജിസ്റ്റർ ചെയ്ത പ്രവർത്തകരാണ് റാലിയിൽ അണി നിരക്കുന്നത്.

വൈകിട്ട് നാലു മണിക്ക്  കല്ലാച്ചി ചീറോത്ത് മുക്കിൽ നിന്ന് റാലി പ്രയാണം ആരംഭിക്കും. റാലിയിൽ വിളിക്കാൻ മുൻകൂട്ടി എഴുതി തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ ചുമതലപ്പെടുത്തപ്പെട്ടവർ മാത്രം വിളിച്ചു കൊടുക്കും.


ഓരോ പഞ്ചായത്തിൽ നിന്നും എത്തുന്ന പ്രവർത്തകർ പ്രത്യേക ബാനറിന് കീഴിലായി അണിനിരക്കും. വൈകിട്ട് 6 മണിക്ക്  നാദാപുരം ടൗണിലാണ് റാലി സമാപിക്കുന്നത്.

തുടർന്ന് നടക്കുന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവു മായ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.


മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ ഫൈസൽ ബാബു,എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജനറൽ സെക്രട്ടറി സി കെ നജാഫ് തുടങ്ങിയവർ പ്രസംഗിക്കും.

പരിപാടിയുടെ ഭാഗമായി നാളെ (  ഞായർ)പതാക ദിനം ആചരിക്കും. റാലിയുടെ പ്രചാരണാർത്ഥം  വിവിധ പഞ്ചായത്തു കളിൽ  പ്രതിനിധി സംഗമങ്ങൾ പൂർത്തിയായി.


നാദാപുരം പ്രസ് ഫോറം ഓഫിസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സൂപ്പി നരിക്കട്ടെരി, ജനറൽ കൺവീനർ മുഹ്സിൻ വളപ്പിൽ, ട്രഷറർ എൻ കെ മൂസ മാസ്റ്റർ, കൺവീനർ റാഷിക് ചങ്ങരംകുളം, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം കെ അഷ്‌റഫ്‌, കൺവീനർ നജ്മു സാഖിബ് എന്നിവർ പങ്കെടുത്തു.

The preparation is complete; MSF student rally at Nadapuram on 4th

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories