---
title: "അറിവിൻ വഴിയെ.....അക്ഷര വെളിച്ചം പകർന്ന വിദ്യാലയം ശുചിയാക്കാൻ പൂവ്വം വയലിൽ ഒറ്റ മനസ്സോടെ നാട് "
english_title: "Go to the flower field with one mind to clean the school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7213/go-to-the-flower-field-with-one-mind-to-clean-the-school"
published_at: "2021-10-26T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177652eb3e9e_SHUCHEEKARANAM.jpg"
keywords: []
---

# അറിവിൻ വഴിയെ.....അക്ഷര വെളിച്ചം പകർന്ന വിദ്യാലയം ശുചിയാക്കാൻ പൂവ്വം വയലിൽ ഒറ്റ മനസ്സോടെ നാട് 

> **Lead Summary:** **വളയം**: ഒന്നര വർഷമായി കുട്ടികളുടെ കളി ചിരികൾ നിലച്ച അക്ഷരാലയത്തെ ഒരുക്കാൻ ഒറ്റ മനസ്സോടെ ഒരു ജനത. എൻ വൈ കെ കോഴിക്കോടും അരുവിക്കര അംബേദ്കർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ക്ലീൻ ഇന്ത്യ ക്യാമ്പിയിനിൻ്റെ ഭാഗമായി വളയം ഗ്രാമ പഞ്ചായത്തിലെ പൂവ്വംവയൽ എൽ.പി സ്കൂളിൽ ശുചീകരണം നടത്തി.

## Article Content

**വളയം**: ഒന്നര വർഷമായി കുട്ടികളുടെ കളി ചിരികൾ നിലച്ച അക്ഷരാലയത്തെ ഒരുക്കാൻ ഒറ്റ മനസ്സോടെ ഒരു ജനത. എൻ വൈ കെ കോഴിക്കോടും അരുവിക്കര അംബേദ്കർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ക്ലീൻ ഇന്ത്യ ക്യാമ്പിയിനിൻ്റെ ഭാഗമായി വളയം ഗ്രാമ പഞ്ചായത്തിലെ പൂവ്വംവയൽ എൽ.പി സ്കൂളിൽ ശുചീകരണം നടത്തി.

80 തോളം വരുന്ന ക്ലബ്ബ് പ്രവർത്തകരാണ് സജീവമായി ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായത്. പ്രദേശത്തെ ഒത്തിരി കുട്ടികൾ പഠിക്കുന്നതും ഒത്തിരി ആളുകൾ പഠിച്ചതുമായ വിദ്യാലയം വൃത്തിയാക്കാൻ പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തി.

ഡെസ്ക്കും, ബെഞ്ചും, കുട്ടി കസേരകളും കഴുകി വൃത്തിയാക്കുകയും, ക്ലാസ്സ് മുറികൾ മെഷീൻ ഉപയോഗിച്ച് കഴുകുകയും, മൂത്രപ്പുരയും, കക്കൂസും വൃത്തിയാക്കുകയും, ചുമരിലും മറ്റും പിടിച്ച പൂപ്പലും പായലും കഴുകുകയും, മേൽക്കൂരയിൽ പടർന്നു കിടന്ന ചെടികൾ പറിചെടുക്കുകയും, പരിസരം മുഴുവൻ കാട് ചെത്തി വൃത്തിയാക്കുകയും ചെയ്തു.

പരിപാടിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിലെ മെമ്പറും പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.പി പ്രദീഷ്, മൂന്നാം വാർഡ് മെമ്പർ ഷിബിന തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7213/go-to-the-flower-field-with-one-mind-to-clean-the-school)