---
title: "പോഷകാഹാരം; വാണിമേലും വളയത്തും മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി "
english_title: "Nutrition; The egg village project in Vanimel and Valayam was started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7217/nutrition-the-egg-village-project-in-vanimel-and-valayam-was-started"
published_at: "2021-10-26T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617771fd300bf_mutta gramam.jpg"
keywords: []
---

# പോഷകാഹാരം; വാണിമേലും വളയത്തും മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **വാണിമേൽ: **പോഷകാഹാരം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച മുട്ട ഗ്രാമം പദ്ധതിക്ക് വാണിമേലും വളയത്തും തുടക്കമായി.

## Article Content

**വാണിമേൽ: **പോഷകാഹാരം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച മുട്ട ഗ്രാമം പദ്ധതിക്ക് വാണിമേലും വളയത്തും തുടക്കമായി.

അഞ്ച് വീതം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ മുട്ടഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ നിർവഹിച്ചു. സ്ഥിരംസമിതി ചെയർമാൻ ഫാത്തിമ കണ്ടിയിൽ അധ്യക്ഷയായി. കെ.ടി.കെ. മുഫീദ, എം.കെ. മജീദ്, റസാഖ് പറമ്പത്ത്, വി.കെ. മൂസ്സ, ഡോ. ദിൽവേദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7217/nutrition-the-egg-village-project-in-vanimel-and-valayam-was-started)