രണ്ട് വർഷം, പത്തോളം മരണം; യാത്രക്കാരെ ഇടിച്ച വാഹനങ്ങൾ നിർത്താതെ പോകുന്നു

രണ്ട് വർഷം, പത്തോളം മരണം; യാത്രക്കാരെ ഇടിച്ച വാഹനങ്ങൾ നിർത്താതെ പോകുന്നു
Oct 26, 2021 08:46 AM | By Kavya N

നാദാപുരം: അപകടങ്ങൾ ആവർത്തിക്കുന്നു. രണ്ട് വർഷത്തിനിടെ പത്തോളം പേർക്ക് ജീവൻ നഷ്ടമായി. യാത്രക്കാരെ ഇടിച്ച വാഹനങ്ങൾ നിർത്താതെ പോകുന്നുവെന്നതും ആശങ്കയേറ്റുന്നു. കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയാണ് കുരുതിക്കളമാകുന്നത്.

ബൈക്ക് യാത്രക്കാരെയും കാൽനടയാത്രക്കാരെയും വാഹനമിടിച്ച് തെറുപ്പിച്ച്‌ നിർത്താതെ കടന്നുകളയുന്ന സംഭവങ്ങൾ വർധിക്കുന്നു. ഞായറാഴ്ച രാത്രി കുളങ്ങരത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ചു തെറിപ്പിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. കുളങ്ങരത്തേക്കു ബൈക്കിൽ വരികയായിരുന്ന മുഹമ്മദ് ഫിജിഹാസ് (22) നെയാണ് കുറ്റ്യാടി ഭാഗത്തുനിന്നുവന്ന വെള്ള കാർ ഇടിച്ചുതെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഭാഗികമായി തകർന്നു. ബൈക്ക് ഓടിച്ച ഫിജിഹാസിനെ സാരമായ പരിക്കുകളോടെ കക്കട്ടിലെ ക്ലിനിക്കിലെത്തിച്ച് പ്രാഥമികചികിത്സ നൽകിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.ഞായറാഴ്ച്ച രാത്രി 9.50-ഓടെയാണ് സംഭവമെന്ന് സമീപവാസികൾ പറഞ്ഞു. കുറ്റ്യാടി പോലീസ് സബ് ഇൻസ്പെക്ടർ കെ.കെ കുഞ്ഞമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി.

സമീപത്തെ കടകളിലെയും ആരാധനാലയങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. അപകടസ്ഥലത്തിനു സമീപത്തു രണ്ടാഴ്ചമുൻപ് ബൈക്ക് യാത്രക്കാരെ ലോറി ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയിരുന്നു. നാദാപുരത്തിനും കുറ്റ്യാടിക്കുമിടയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ നടന്ന റോഡപകടങ്ങളിൽ പത്തോളം പേരാണ് മരിച്ചത്‌.

അപകടം വരുത്തുന്ന വാഹനങ്ങൾ നിർത്താതെ പോകുന്നത് വർധിച്ചതോടെ ആളുകൾ പൂർണമായും ഭീതിയിലാണ്. ഇതോടെ പാതയിൽ കുളങ്ങരത്തെ ഡിവൈഡറിൽ ഉൾപ്പെടെ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

Two years, about ten deaths; Vehicles hitting passengers go on without stopping

Next TV

Related Stories
#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

Mar 29, 2024 10:19 AM

#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി...

Read More >>
#KKShailaja| ജന ഹൃദയത്തിലേക്ക് ; കെ കെ ഷൈലജ ടീച്ചർ നാളെ വടകര നിയോജക മണ്ഡലത്തിൽ

Mar 28, 2024 09:27 PM

#KKShailaja| ജന ഹൃദയത്തിലേക്ക് ; കെ കെ ഷൈലജ ടീച്ചർ നാളെ വടകര നിയോജക മണ്ഡലത്തിൽ

വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം...

Read More >>
#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

Mar 28, 2024 08:43 PM

#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ...

Read More >>
 #CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ  പരിശോധന നടത്തുന്നു

Mar 28, 2024 08:31 PM

#CMHospital | ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ന്യൂറോളജി വിഭാഗം; ഡോ.മോഹൻ കുമാര്‍ വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു...

Read More >>
#InchakadBalachandran| ചൂടേറുമ്പോൾ ഓർക്കണം; പ്രകൃതി ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് - കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

Mar 28, 2024 05:06 PM

#InchakadBalachandran| ചൂടേറുമ്പോൾ ഓർക്കണം; പ്രകൃതി ഇനി വരുന്ന തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് - കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

പ്രോവിഡൻസ് സ്കൂൾ 37ാം വാർഷികാഘോഷം "ഇനി വരുന്ന തലമുറയ്ക്ക് പ്രോവിഡൻസ് ഫെസ്റ്റ് - 24 "കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#ShafiParambil| മണ്ഡല പര്യടനം ; പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

Mar 28, 2024 02:27 PM

#ShafiParambil| മണ്ഡല പര്യടനം ; പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്....

Read More >>
Top Stories

News Roundup