---
title: "ഭരാണാനുമതി; പുറമേരി ഗ്രാമപഞ്ചായത്തിന് ഓഫീസ് കമ്മ്യൂണിറ്റി ഹാൾ യാഥാര്‍ത്ഥ്യമാകുന്നു "
english_title: "Administrative sanction; Office Community Hall becomes a reality for Purameri Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7221/administrative-sanction-office-community-hall-becomes-a-reality-for-purameri-grama-panchayat"
published_at: "2021-10-26T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177765beb195_prmeri commnty hll.jpg"
keywords: []
---

# ഭരാണാനുമതി; പുറമേരി ഗ്രാമപഞ്ചായത്തിന് ഓഫീസ് കമ്മ്യൂണിറ്റി ഹാൾ യാഥാര്‍ത്ഥ്യമാകുന്നു 

> **Lead Summary:** **പുറമേരി: **അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന പുറമേരി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സ്വന്തം കെട്ടിടമാകുന്നു. പുറമേരി ഗ്രാമപഞ്ചായത്തിന് ഓഫീസ് കമ്മ്യൂണിറ്റി ഹാൾ യാഥാര്‍ത്ഥ്യമാകുന്നു.1കോടി 28 ലക്ഷം രൂപയുടെ പ്രത്യേക ഭരണാനുമതി ലഭിച്ചു.

## Article Content

**പുറമേരി: **അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന പുറമേരി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സ്വന്തം കെട്ടിടമാകുന്നു. പുറമേരി ഗ്രാമപഞ്ചായത്തിന് ഓഫീസ് കമ്മ്യൂണിറ്റി ഹാൾ യാഥാര്‍ത്ഥ്യമാകുന്നു.1കോടി 28 ലക്ഷം രൂപയുടെ പ്രത്യേക ഭരണാനുമതി ലഭിച്ചു.

പുറമേരിയിൽ കമ്മ്യൂണിറ്റി ഹാളിനായി ആയി 1കോടി 28 ലക്ഷം രൂപ 2014 - 15 സാമ്പത്തിക വർഷം എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചെങ്കിലും വിവിധ സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി ആരംഭിക്കാൻ സാധിച്ചിട്ടില്ലായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ അസൗകര്യങ്ങൾ കാരണം പൊതുജനങ്ങളും , ജീവനക്കാരും അനുഭവിക്കുന്ന പ്രയാസങ്ങൾ കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ അറിയിക്കുകയുണ്ടായി.

ഈ വിഷയവുമായി ബന്ധപ്പെട്ട് എം.എൽ.എ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അവർകളെ നേരിൽ കാണുകയും ഈ ഫണ്ട് ഉപയോഗിച്ച് പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കം കമ്മ്യൂണിറ്റി ഹാൾ എന്ന പ്രവർത്തിക്ക് പ്രത്യേക ഭരണാനുമതി നൽകുന്നതിനും അഭ്യർഥിക്കുകയും, നിവേദനം നൽകുകയും ഉണ്ടായി.

ധനകാര്യ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കം കമ്മ്യൂണിറ്റി ഹാൾ എന്ന പ്രവർത്തിക്ക് 1 കോടി 28 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭിക്കുകയുണ്ടായി. ഉത്തരവ് പ്രകാരം, കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളി ലേക്ക് നീങ്ങാൻ സാധിക്കുന്നതാതാണെന്നും എം എൽ എ യുടെ ഓഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7221/administrative-sanction-office-community-hall-becomes-a-reality-for-purameri-grama-panchayat)