---
title: "പ്രോജ്വല സ്മരണ; കെ.ഗംഗധരൻ മാസ്റ്റർക്ക് നാടിൻ്റെ ഓർമ പൂക്കൾ "
english_title: "Vivid memory; K.Gangadharan Master's memory flowers of the country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/72226/vivid-memory-kgangadharan-masters-memory-flowers-of-the-country"
published_at: "2022-10-03T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a51b42c383_GANGADHARAN.jpg"
keywords: []
---

# പ്രോജ്വല സ്മരണ; കെ.ഗംഗധരൻ മാസ്റ്റർക്ക് നാടിൻ്റെ ഓർമ പൂക്കൾ 

> **Lead Summary:** **വളയം : **കമ്മ്യൂണിസ്റ്റ് പോരാളിയും കർഷക നേതാവുമായ കെ.ഗംഗധരൻ മാസ്റ്റർക്ക് നാടിൻ്റെ ഓർമ പൂക്കൾ. ഒന്നാം ചരമവാർഷിക ദിനമായ തിങ്കളാഴ്ച്ച പാർടി പ്രവർത്തകരും നാട്ടുകാരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് വീട്ടുമുറ്റത്ത് അനുസ്മരണ യോഗം ചേർന്നു.

## Article Content

**വളയം : **കമ്മ്യൂണിസ്റ്റ് പോരാളിയും കർഷക നേതാവുമായ കെ.ഗംഗധരൻ മാസ്റ്റർക്ക് നാടിൻ്റെ ഓർമ പൂക്കൾ. ഒന്നാം ചരമവാർഷിക ദിനമായ തിങ്കളാഴ്ച്ച പാർടി പ്രവർത്തകരും നാട്ടുകാരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് വീട്ടുമുറ്റത്ത് അനുസ്മരണ യോഗം ചേർന്നു.

ദിനാചരണ കമ്മറ്റി ചെയർമാൻ ഇ.കെ കണ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.പി ചാത്തു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, ലോക്കൽ സെക്രട്ടറിമാരായ എം.ദിവാകരൻ, എ കെ രവീന്ദ്രൻ, എൻ.പി കണ്ണൻ മാസ്റ്റർ, കെ.എൻ ദാമു, എം ദേവി, കെ.വിനോദൻ എന്നിവർ സന്നിഹിതരായി.

ബ്രാഞ്ച് സെക്രട്ടറി എം.സി അശോകൻ സ്വാഗതം പറഞ്ഞു. സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ വേർപാടിനെ തുടർന്ന് വിപുലമായ അനുസ്മണ പരിപാടികൾ മാറ്റി വെച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/72226/vivid-memory-kgangadharan-masters-memory-flowers-of-the-country)