---
title: "എൻ.എസ്.എസ് സ്നേഹ ഭവനം ഉദ്ഘാടനം ചെയ്തു"
english_title: "NSS Sneha Bhavan inaugurated."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/723/nss-sneha-bhavan-inaugurated"
published_at: "2021-10-01T19:40:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157173313516_nss snehabhavanam.jpg"
keywords: []
---

# എൻ.എസ്.എസ് സ്നേഹ ഭവനം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **പി ആർ എം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പത്ത് ലക്ഷം രൂപ ചിലവിൽ നിർമിച്ച സ്നേഹ ഭവനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. ജില്ലാതല ഉദ്ഘാടനവും നൂഞ്ഞമ്പ്രത്ത് പൊന്നത്ത് നാണിക്ക് വേണ്ടി നിർമിച്ച വീടിൻ്റെ താക്കോൽ ദാനവും കെ.പി മോഹനൻ എം എൽ.എ നിർവഹിച്ചു.

## Article Content

**നാദാപുരം: **പി ആർ എം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പത്ത് ലക്ഷം രൂപ ചിലവിൽ നിർമിച്ച സ്നേഹ ഭവനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. ജില്ലാതല ഉദ്ഘാടനവും നൂഞ്ഞമ്പ്രത്ത് പൊന്നത്ത് നാണിക്ക് വേണ്ടി നിർമിച്ച വീടിൻ്റെ താക്കോൽ ദാനവും കെ.പി മോഹനൻ എം എൽ.എ നിർവഹിച്ചു.

എൻ എസ് എസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഇരുപത്തി അഞ്ച് സ്നേഹ ഭവനങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യ മന്ത്രി ഓൺലൈനായി നിർവഹിച്ചത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാറാട് നൂഞ്ഞമ്പ്രത്ത് കെപി മോഹനൻ എം എൽ എ, സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറി നിർവഹിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ എം.ശ്രീജ സ്വാഗതം പറഞ്ഞു. കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ.എസ് എസ്. ജില്ലാ കോഡിനേറ്റർ ശ്രീധരൻ കൈതപ്രം, ഹയർ സെക്കൻ്ററി ജില്ലാ കോഡിനേറ്റർ ടി.വി വിനോദ്, സ്റ്റാഫ് സെക്രട്ടറി പി.കെ.മനോജ് കുമാർ ,മുൻ പ്രോഗ്രാം ഓഫീസർ,പി.സനൽകുമാർ , കെ. റിനീഷ്, പി.ടി.എ പ്രസിഡണ്ട് ജ്യോതി ബാബു, മാനേജ്മെൻറ് പ്രതിനിധി പി.കെ പ്രവീൺ, ബ്ലോക്ക് മെമ്പർ വി.പി ശാന്ത, ഡോ.ലനീഷ് കെ.കെ,വത്സരാജ് മണലാട്ട്, ഡോ.കെ.വി ശശിധരൻ, രവീന്ദ്രൻ കുന്നോത്ത്, കരുവാങ്കണ്ടി ബാലൻ ,ഹെഡ്മാസ്റ്റർ അനിൽ കുമാർ പി.സി.കെ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.സ്കൂൾ എൻ.എസ്.എസ് കോഡിനേറ്റർ സഫറിക് സഹദ് നന്ദി പറഞ്ഞു.മുൻ പ്രോഗ്രാം ഓഫീസർ സനൽ കുമാറിനുള്ള സ്റ്റാഫിൻ്റെ ഉപഹാരം കെ.പി മോഹനൻ കൈമാറി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/723/nss-sneha-bhavan-inaugurated)