---
title: "പരിശീലന പരിപാടി; അക്ഷരാഭ്യാസമറിയാത്തവർക്ക്‌ പ്രത്യേക പഠന പരിശീലന പരിപാടി "
english_title: "training program; Special learning and training program for illiterates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/72350/training-program-special-learning-and-training-program-for-illiterates"
published_at: "2022-10-03T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633af07ea10e0_Untitled-1.jpg"
keywords: []
---

# പരിശീലന പരിപാടി; അക്ഷരാഭ്യാസമറിയാത്തവർക്ക്‌ പ്രത്യേക പഠന പരിശീലന പരിപാടി 

> **Lead Summary:** **നാദാപുരം : **ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാത്തതിനാൽ അക്ഷരാഭ്യാസമറിയാത്തവർക്ക്‌ പ്രത്യേക പഠന പരിശീലന പരിപാടി നടത്താൻ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒരുങ്ങുന്നു.

## Article Content

**നാദാപുരം : **ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാത്തതിനാൽ അക്ഷരാഭ്യാസമറിയാത്തവർക്ക്‌ പ്രത്യേക പഠന പരിശീലന പരിപാടി നടത്താൻ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒരുങ്ങുന്നു.

സർവ്വീസിൽ നിന്നും പിരിഞ്ഞവർ ,അധ്യാപകർ, വിദ്യാർത്ഥികൾ ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്‌.

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന പരിപാടിയുടെ ആദ്യ ഘട്ടമെന്ന നിലക്ക്‌ ഒക്ടോ.8 ആം തിയ്യതി മുതൽ 12 വരെ വാർഡ്‌ തല സർവ്വേ നടക്കും.

വാർഡ് തലത്തിലും പഞ്ചായത്ത്‌ തലത്തിലും സംഘാടക സമിതി രൂപീകരിച്ചാണ് മേൽനോട്ടം വഹിക്കുന്നത്. പഞ്ചായത്ത്‌ തല സംഘടകസമിതി യോഗം പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി ചെയർമാൻമാരായ സി കെ നാസർ , എം സി സുബൈർ , അംഗങ്ങളായ കുഞ്ഞിരാമൻ , വാസു , പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദൻ , പ്രേരക് പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/72350/training-program-special-learning-and-training-program-for-illiterates)