---
title: "യുവത്വം സമൂഹ നന്മക്ക്; വാണിമേൽ ഫെസ്റ്റ് ഡിസംബർ 20 മുതൽ "
english_title: "Youth for the good of society; Vanimel Fest from 20th December"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/72351/youth-for-the-good-of-society-vanimel-fest-from-20th-december"
published_at: "2022-10-03T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633af1cb1d20a_vanimel_fest.jpg"
keywords: []
---

# യുവത്വം സമൂഹ നന്മക്ക്; വാണിമേൽ ഫെസ്റ്റ് ഡിസംബർ 20 മുതൽ 

> **Lead Summary:** > **വാണിമേൽ : **"യുവത്വം സമൂഹ നന്മക്ക് " എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് നിരത്തുമ്മൽ പീടികയും ഗ്രീൻ ഫീൽഡ് അക്കാദമി വാണിമേലും നടത്തി വരാറുള്ള വാണിമേൽ ഫെസ്റ്റിന്റെ സീസൺ 3 ഡിസംബർ 20 മുതൽ 27 വരെ വാണിമേൽ പാലത്തിനു സമീപം നടക്കും.

## Article Content

> **വാണിമേൽ : **"യുവത്വം സമൂഹ നന്മക്ക് " എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് നിരത്തുമ്മൽ പീടികയും ഗ്രീൻ ഫീൽഡ് അക്കാദമി വാണിമേലും നടത്തി വരാറുള്ള വാണിമേൽ ഫെസ്റ്റിന്റെ സീസൺ 3 ഡിസംബർ 20 മുതൽ 27 വരെ വാണിമേൽ പാലത്തിനു സമീപം നടക്കും.

പ്രഗൽഭരായ കളിക്കാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റാണ് വാണിമേൽ ഫെസ്റ്റിന്റെ ഈ സീസണിലെ പ്രധാന ആകർഷണം. വിദ്യാർത്ഥി യുവജന സമ്മേളനം, വനിതാ സംഗമം, പ്രവാസി മീറ്റ്, ചങ്ങാതി കൂട്ടം, സൗഹൃദ വേദി, തലമുറ സംഗമം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ ഫെസ്റ്റിൻ്റെ ഭാഗമായി നടത്തപ്പെടും.

ഫെസ്റ്റിന്റെ പ്രചാരണ ഭാഗമായി നാടൻ തലമ പന്ത് കളി മത്സരം ഒക്റ്റോബർ 16 ന് വാണിമേൽ മിനി സ്റ്റേഡിയത്തിൽ നടക്കും. പ്രചരണ പരിപാടികളുടെ ഭാഗമായി ക്യാരംസ്‌ ടൂർണമെന്റ്, ജില്ലാതല ഷട്ടിൽ ടൂർണ്ണമെൻ്റ്, ഫാമിലി ടൂർ, ഗ്രാമവണ്ടി, കമ്പവലി മത്സരം തുടങ്ങിയ പരിപാടികളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാണിമേൽ ഫെസ്റ്റിന്റെ പ്രഖ്യാപന സമ്മേളനം നിരത്തുമ്മൽ പീടികയിൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല ഉദ്ഘാടനം ചെയ്തു. സാദിഖ് കെ സി അധ്യക്ഷനായിരുന്നു.

പ്രഖ്യാപന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ എം കെ മജീദ്‌, അസ്ലം കളത്തിൽ, ടികെ ആലിഹസ്സൻ, കെ സി ആർ ഹമീദ് ഹാജി, ഹമീദ്‌ കുറ്റിയിൽ, ശരീഫ് കളത്തിൽ, കെടി അമ്മത്‌ മാസ്റ്റർ, എംകെ നൗഷാദ്, നിഹാൽ കുറ്റിയിൽ, ഷഹ്മിദലി പി, ഫാസിൽ പി വി, ഷൗക്കത്ത് കെ സി ആർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/72351/youth-for-the-good-of-society-vanimel-fest-from-20th-december)