---
title: "ലാൽ സലാം സഖാവേ; കോടിയേരിക്ക് ആദരാജ്ഞലിമായി സർവ്വകക്ഷി യോഗം "
english_title: "Lal Salam Comrade; All party meeting to pay tribute to Kodiyeri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/72354/lal-salam-comrade-all-party-meeting-to-pay-tribute-to-kodiyeri"
published_at: "2022-10-03T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633af62c85d94_kodiyeri.jpg"
keywords: []
---

# ലാൽ സലാം സഖാവേ; കോടിയേരിക്ക് ആദരാജ്ഞലിമായി സർവ്വകക്ഷി യോഗം 

> **Lead Summary:** **നാദാപുരം : **സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുൻ അഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ നാടെങ്ങും അനുശോചന യോഗങ്ങൾ. ഇരിങ്ങണ്ണൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുേ ശോചിച്ചു.

## Article Content

**നാദാപുരം : **സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുൻ അഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ നാടെങ്ങും അനുശോചന യോഗങ്ങൾ. ഇരിങ്ങണ്ണൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുേ ശോചിച്ചു.

മൗനജാഥയിലും അനുശോചന യോഗത്തിലും നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷ വഹിച്ചു ലോക്കൽ സെക്രട്ടറി ടി. അനിൽ കുമാർ സ്വാഗതമാശംസിച്ചു.

എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് പി.താജുദ്ദീൻ, അഡ്വ. രാഹുൽ രാജ്,എം.കെ പ്രേംദാസ് , ആർ.ടി ഉസ്മാൻ മാസ്റ്റർ, വത്സരാജ് മണലാട്ട് , സി.കെ ബാലൻ, വി.പി പവിത്രൻ, വി.പി സുരേന്ദ്രൻ , എം.രാജൻ,സി.കെ ദാമു, ഒ കെ കുഞ്ഞിരാമൻ നായർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/72354/lal-salam-comrade-all-party-meeting-to-pay-tribute-to-kodiyeri)