---
title: "പെൺകുട്ടികളെ ഇടിച്ച് വീഴ്ത്തി; നാദാപുരത്ത് സീബ്രാലൈനിലും കാൽനടയാത്രക്ക് സുരക്ഷയില്ല "
english_title: "The girls were knocked down; there is no safety for walking on the zebra line in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/72427/the-girls-were-knocked-down-there-is-no-safety-for-walking-on-the-zebra-line-in-nadapuram"
published_at: "2022-10-04T11:52:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bd33320b17_Untitled-1.jpg"
keywords: []
---

# പെൺകുട്ടികളെ ഇടിച്ച് വീഴ്ത്തി; നാദാപുരത്ത് സീബ്രാലൈനിലും കാൽനടയാത്രക്ക് സുരക്ഷയില്ല 

> **Lead Summary:** **നാദാപുരം : **ചീറി പാഞ്ഞു വരുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് കണ്ണും കാതുമില്ല. നാദാപുരത്ത് സീബ്രാലൈനിൽ പോലും രക്ഷയില്ലാതെ കാൽ നടയാത്രക്കാർ .ഗവ. താലൂക്ക് ആശുപത്രി പരിസരഞ്ഞെ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന പെൺ കുട്ടികളെ ഇരുചക്രവാഹനമിടിച്ചു.

## Article Content

**നാദാപുരം : **ചീറി പാഞ്ഞു വരുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് കണ്ണും കാതുമില്ല. നാദാപുരത്ത് സീബ്രാലൈനിൽ പോലും രക്ഷയില്ലാതെ കാൽ നടയാത്രക്കാർ .ഗവ. താലൂക്ക് ആശുപത്രി പരിസരഞ്ഞെ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന പെൺ കുട്ടികളെ ഇരുചക്രവാഹനമിടിച്ചു.

ഇവർ വലിയ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടത് അത്ഭുതം.നാദാപുരം ഗവ: ആശുപത്രിക്ക് മുന്നിൽ രോഗികൾക്കും കൂടെ എത്തുന്നവർ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാലൈനിലാണ് ഈ അപകടം നടന്നത്.

ഇവിടെ രോഗികളും, അവർക്കൊപ്പം വരുന്നവരും, മറ്റുമായി എപ്പോഴും തിരക്കാണ് സംസ്ഥാന പാതയിലെ ഈ ഇടുങ്ങിയ റോഡ്. ആശുപത്രിക്ക് മുന്നിലെ മെഡിക്കൽ ഷോപ്പുകളിലേക്കും കടകളിലേക്കും ബസ് സ്റ്റോപ്പിലേക്കും റോഡ് മുറിച്ചു കടക്കുന്നവരിൽ പലരും പലവിധ ആകുലതകളുമായിട്ടായിരിക്കും വരുന്നതും പോകുന്നതും.

എന്നാൽ ചീറിപ്പാഞ്ഞ് വരുന്ന ബൈക്കുകാർക്കോ, മറ്റ് വാഹനങ്ങളോടിക്കുന്നവർക്കോ അതൊന്നതും പ്രശ്നമല്ല. ഇവിടെ വാഹന വേഗത നിയന്ത്രണത്തിനുള്ള എന്തെങ്കിലും സംവിധാനം ഉടനെ ബന്ധപ്പെട്ട അധികാരികൾ ചെയ്യേണ്ടിയിരിക്കുന്നു. ഒരോ ജീവനും വിലപ്പെട്ടതാണ്. നമ്മുടെ അശ്രദ്ധ കൊണ്ട് അത് നഷ്ടപ്പെടാൻ പാടില്ലയെന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/72427/the-girls-were-knocked-down-there-is-no-safety-for-walking-on-the-zebra-line-in-nadapuram)