---
title: "വരുന്നു ഇളം നാമ്പുകൾ;പടുകൂറ്റൻ റാലിയിൽ തലമുറകൾക്ക് മാതൃകയായി എം എസ്എഫ്"
english_title: "MSF set an example for generations in the massive rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/72525/msf-set-an-example-for-generations-in-the-massive-rally"
published_at: "2022-10-04T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c66dd01898_msf.jpg"
keywords: []
---

# വരുന്നു ഇളം നാമ്പുകൾ;പടുകൂറ്റൻ റാലിയിൽ തലമുറകൾക്ക് മാതൃകയായി എം എസ്എഫ്

> **Lead Summary:** **നാദാപുരം:** ഹരിത രാഷട്രീയത്തിൻ്റെ പിൻമുറക്കാരാവേണ്ട ഇളം നാമ്പുകളുടെ നല്ല ചുവട് വെപ്പ്. പടുകൂറ്റൻ റാലിയിൽ തലമുറകൾക്ക് മാതൃകയായി എം എസ്എഫ് പ്രവർത്തകർ. നിലപാടുകളിൽ സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തിൽ നാദാപുരം നിയോജക മണ്ഡലം എം.എസ്.എഫ് സംഘടിപ്പിക്കുന്ന വിദ്യാർത്ഥി റാലിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അണിനിരന്നത്.

## Article Content

**നാദാപുരം:** ഹരിത രാഷട്രീയത്തിൻ്റെ പിൻമുറക്കാരാവേണ്ട ഇളം നാമ്പുകളുടെ നല്ല ചുവട് വെപ്പ്. പടുകൂറ്റൻ റാലിയിൽ തലമുറകൾക്ക് മാതൃകയായി എം എസ്എഫ് പ്രവർത്തകർ. നിലപാടുകളിൽ സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തിൽ നാദാപുരം നിയോജക മണ്ഡലം എം.എസ്.എഫ് സംഘടിപ്പിക്കുന്ന വിദ്യാർത്ഥി റാലിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അണിനിരന്നത്.

രാവിലെ നാദാപുരം ജുമുഅത്ത് പള്ളിയിൽ ശാദുലി സാഹിബിന്റെ ഖബർ സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നാദാപുരം തലശ്ശേരി റോഡിലെ പി ശാദുലി സാഹിബ് നഗററിൽ സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി പതാക ഉയർത്തി.

വൈകീട്ട് 4.30 ഓടെ കല്ലാച്ചി ചീറോത്ത് മൂക്കിൽ നിന്ന് ആരംഭിച്ച റാലി 6.30ഓടെ നാദാപുരത്ത് സമാപിച്ചു. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ അതാത് പഞ്ചായത്തിന്റെ ബാനറിന് പിന്നിൽ അണിനിരന്നത്. ചിട്ടയൊപ്പിച്ച മുദ്രാവാക്യം വിളികളോടുള്ള റാലി നാദാപുരത്തെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു.

ബാൻഡ് വാദ്യത്തിന്റെയും ദഫ് മുട്ടിന്റെയും അകമ്പടിയുള്ള റാലി നിയന്ത്രിക്കാൻ വൈറ്റ് ഗാർഡ് അംഗങ്ങളും രംഗത്തുണ്ടായിരുന്നു.

എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ, ജനറൽ സെക്രട്ടറി റാഷിഖ് ചങ്ങരംകുളം, ജില്ലാ ഭാരവാഹികളായ ഭാരവാഹികളായ മുഹമ്മദ് പേരോട്, ഷാഫി തറമ്മൽ, കെ വി അർഷാദ്, മണ്ഡലം ഭാരവാഹികളായ സഫീർ വടക്കയിൽ, മുഹ്സിൻ കാവിലും പാറ, ടി ടി കെ റിയാസ്, ശമ്മാസ്, ഫാരിസ് പാറക്കടവ്, നജ്മുസാക്കിബ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/72525/msf-set-an-example-for-generations-in-the-massive-rally)