---
title: "സന്ധിയില്ല തീവ്രവാദത്തോട് സന്ധി ചെയ്യാൻ മുസ്ലിം ലീഗിനെ കിട്ടില്ല : കുഞ്ഞാലിക്കുട്ടി"
english_title: "No peace Muslim League can't make peace with terrorism: Kunhalikutty"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/72526/no-peace-muslim-league-cant-make-peace-with-terrorism-kunhalikutty"
published_at: "2022-10-04T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c670defa20_Untitled-1.jpg"
keywords: []
---

# സന്ധിയില്ല തീവ്രവാദത്തോട് സന്ധി ചെയ്യാൻ മുസ്ലിം ലീഗിനെ കിട്ടില്ല : കുഞ്ഞാലിക്കുട്ടി

> **Lead Summary:** **നാദാപുരം : **വർഗീയതയും തീവ്രവാദവും രാജ്യത്തിന് ഒരുപോലെ അപകട മാണെന്ന മുസ്ലിംലീഗിന്റെ നിലപാട് കൃത്യമാണെന്നും ഒരുതരത്തിലുള്ള തീവ്രവാദത്തോടും സന്ധിയാവാൻ മുസ്ലിംലീഗിനെ കിട്ടില്ലെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

## Article Content

**നാദാപുരം : **വർഗീയതയും തീവ്രവാദവും രാജ്യത്തിന് ഒരുപോലെ അപകട മാണെന്ന മുസ്ലിംലീഗിന്റെ നിലപാട് കൃത്യമാണെന്നും ഒരുതരത്തിലുള്ള തീവ്രവാദത്തോടും സന്ധിയാവാൻ മുസ്ലിംലീഗിനെ കിട്ടില്ലെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാദാപുരം നിയോജക മണ്ഡലം എംഎസ്എഫ് വിദ്യാർത്ഥി റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് വിഭാവനം ചെയ്യുന്നത് സഹിഷ്ണുതയുടെ രാഷ്ട്രീയമാണ്.

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മാർഗ്ഗം ഒരിക്കലും അംഗീകരിക്കാൻ ആവില്ല. നാദാപുരം മേഖല കലാപകലുഷിതമായപ്പോൾ ഇവിടെ സമാധാനം ഉണ്ടാക്കാൻ താൻ ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളും കഴിഞ്ഞദിവസം അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള സിപിഎം നേതാക്കളും കഠിന പ്രയത്ത്തിലൂടെയാണ് ഇവിടെ സമാധാനം ഉണ്ടാക്കിയത്. സമാധാനവും വികസനവും ആണ് മുസ്ലിംലീഗിന്റെ രാഷ്ട്രീയമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുഹ്സിൻ വളപ്പിൽ അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വി കെ ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി.

എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ്,ജനറൽ സെക്രട്ടറി സി കെ നജാഫ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, ട്രഷറർ പാറക്കൽ അബ്ദുല്ല, വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ, എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട്, സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, എൻ കെ മൂസ മാസ്റ്റർ, അബ്ദുല്ല വയലോളി, ബംഗ്ലത്ത് മുഹമ്മദ്, എംപി ജാഫർ മാസ്റ്റർ, ടി കെ ഖാലിദ് മാസ്റ്റർ, അഹമ്മദ് കുറുവയിൽ, ടി എം വി ഹമീദ്, ഹാരിസ് കൊത്തിക്കുടി, എം കെ സമീർ, ഇ ഹാരിസ് തുടങ്ങിയവർ സംസാരിച്ചു, റാഷിക്ക് ചങ്ങരംകുളം സ്വാഗതവും സ്വാലിഹ് തറമേൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/72526/no-peace-muslim-league-cant-make-peace-with-terrorism-kunhalikutty)