---
title: "നാളെ തെളിവെടുക്കും ;ഇരട്ടക്കുട്ടികളുടെ കൊല, സുബീന മുംതാസ് പൊലീസ് കസ്റ്റഡിയിൽ"
english_title: "Subina Mumtaz remanded in police custody for killing twins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/727/subina-mumtaz-remanded-in-police-custody-for-killing-twins"
published_at: "2021-10-01T20:57:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615729ce673c2_rubeena.jpg"
keywords: []
---

# നാളെ തെളിവെടുക്കും ;ഇരട്ടക്കുട്ടികളുടെ കൊല, സുബീന മുംതാസ് പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** **നാദാപുരം**: പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ റിമാണ്ടിൽ കഴിയുകയായിരുന്ന സുബീന മുംതാസി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

## Article Content

**നാദാപുരം**: പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ റിമാണ്ടിൽ കഴിയുകയായിരുന്ന സുബീന മുംതാസി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

മൂന്ന് ദിവസം കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യാനാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ത്രേട്ട് കോടതി അനുവദിച്ചത്. ഇന്ന് വൈകിട്ടോടെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി .നാളെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കും.

നാദാപുരം സി.സി.യു.പി. സ്കൂളിനടുത്തെ മഞ്ഞാമ്പുരത്ത് റഫീഖിന്റെ ഭാര്യ പാണ്ടിത്തറേമ്മൽ സുബീന (35)യാണ് ഇരട്ടക്കുട്ടികളായ മുഹമ്മദ് റിസ്‌വാൻ, ഫാത്തിമ റൗഹ എന്നിവരെ കഴിഞ്ഞ ദിവസം രാത്രി കിണറ്റിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയത്. സുബീനയും ഭർത്താവ്‌ റഫീഖും തമ്മിലുള്ള കല്യാണം നടന്നത് എട്ടുവർഷംമുമ്പാണ്.

കുട്ടികളില്ലാത്തതിനെത്തുടർന്ന് കുടുംബം ചികിത്സ നടത്തിയിരുന്നു. കണ്ണൂരിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിയത്. കല്യാണം കഴിഞ്ഞ് നാലുവർഷത്തിനുശേഷമാണ് സന്താനസൗഭാഗ്യം ലഭിച്ചത്.

എട്ടുവർഷം മുമ്പ് സുബീനയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. സിറാജുൽ ഹുദാ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അപകടത്തിൽ മരിച്ച സഹോദരൻ. ആദ്യവിവാഹസമയത്ത് യുവതി ആത്മഹത്യാശ്രമം നടത്തിയെന്ന വിവരവും അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/727/subina-mumtaz-remanded-in-police-custody-for-killing-twins)