കുരുക്കഴിക്കാൻ ബൈപ്പാസ്; കല്ലാച്ചിയിലെ ബൈപ്പാസ് റോഡിന് പൊന്നും വിലയുള്ള ഭൂമി സൗജന്യമായി നൽകുന്നു

കുരുക്കഴിക്കാൻ ബൈപ്പാസ്; കല്ലാച്ചിയിലെ ബൈപ്പാസ് റോഡിന് പൊന്നും വിലയുള്ള ഭൂമി സൗജന്യമായി നൽകുന്നു
Oct 26, 2021 02:42 PM | By Anjana Shaji

കല്ലാച്ചി : തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങളും കാൽനട യാത്രക്കാരും, ഗതാഗതക്കുരുക്കും കൊണ്ട് ശ്വാസം മുട്ടുകയാണ് കല്ലാച്ചി.എന്നാൽ ഇപ്പോൾ ഒരു ആശ്വാസ വാർത്തയുണ്ട് കല്ലാച്ചിക്ക്. കല്ലാച്ചി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമെന്നോണം കല്ലാച്ചി ബൈപാസ് യഥാർത്യമാകാൻ പോകുകയാണ്.


"കല്ലാച്ചി-വാണിമേൽ റോഡിലേക്കുള്ള ബൈപ്പാസിന്റെ നിർമ്മാണം എത്രയും പെട്ടന്നു തന്നെ ആരംഭിക്കുന്നതാണ്.എല്ലാവർക്കും വാഹനം ഉണ്ട്,എല്ലാവർക്കും പോകാൻ സൗകര്യം വേണം ട്രാഫിക് ജാ൦ ആകുമ്പോൾ എല്ലാവർക്കും മാനസികമായി വലിയ പ്രയാസം ഉണ്ട് ,പക്ഷെ റോഡ് വീതി കൂട്ടുമ്പോൾ എല്ലാരും സഹകരിക്കണം എന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ പറയാൻ ഉള്ളത്.അപ്പോൾ വിമുഖത കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല .

അക്വിസേഷൻ നടപടി അല്ലാത്തതുകൊണ്ട് നഷ്ട്ട പരിഹാരം കൊടുക്കുവാൻ കഴിയില്ല.വളരെ നേരത്തെ തന്നെ ഗ്രാമ പഞ്ചായത്ത് ഈ കാര്യത്തിൽ എല്ലാ സ്ഥലം ഉടമകളുടെയും യോഗം എം എൽ എയെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് തന്നെ വിളിച്ചു ചേർത്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ഗ്രാമ പഞ്ചായത്ത് സ്ഥലം വിട്ടു കൊടുക്കുന്ന ആളുകൾക്ക് ചെയ്തു കൊടുക്കാവുന്ന സൗകര്യങ്ങളെ പറ്റി കൃത്യമായി പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് അതിൽ ആർക്കും ആശങ്ക വേണ്ട. ഓരോരുത്തരുടെയും മതിൽ പുനർനിർമ്മിച്ച്‌ നൽകുക എന്നത് പെട്ടന്ന് സാധിക്കുന്ന കാര്യമല്ല,അത് ഓരോ ഘട്ടത്തിലും പരിശോധിച്ച്‌ ആവശ്യമായ പിന്തുണ നൽകുമെന്നും ഇപ്പോൾ ആർക്കും അങ്ങനെ ഒരു ഓഫർ നൽകിയിട്ടില്ലെന്നും അവർക്ക് പ്രയാസം ഉണ്ടാകുമ്പോൾ ആ ആവശ്യങ്ങൾ അവഗണിക്കില്ലെന്നും" ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിൽ നിന്നും 1 കോടി രൂപ ചെലവിലാണ് ബൈപാസ് നിർമ്മാണം നടത്തുന്നത്.കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിൽ ആണ് ബൈപ്പാസ് യാഥാർത്ഥ്യമാവുന്നത്. കല്ലാച്ചി പെട്രോൾ പമ്പ് മുതൽ വാണിമേൽ റോഡ് വരെയുള്ള ബൈപാസ് നിർമ്മാണത്തിന് സ്ഥലമെടുപ്പ് നടത്തി കഴിഞ്ഞു. ഇവിടെ വാർഡിനെ പ്രതിനിധികരിക്കുന്ന ഗ്രാമപഞ്ചായത്ത് അംഗം നിഷ മനോജാണ് നാദാപുരത്ത് മന്ത്രി എത്തിയപ്പോൾ നേരിൽ കണ്ട് പ്രശ്നം അവതരിപ്പിച്ചത്.

"കല്ലാച്ചി ബൈപ്പാസുമായി ബന്ധപ്പെട്ട്  എം എൽ എ ഇ കെ വിജയൻ അവറുകളുടെ പൊതുമരാമത്ത് ഫണ്ടാണ് ഒരു കോടി രൂപ,കല്ലാച്ചി ടൗണിലെ ഗതാഗത കുരുക്കിന് ഒരുപാട് പരിഹാരം,ഇതിന്റെ അളവും കാര്യങ്ങളും തിട്ടപ്പെടുത്തി കഴിഞ്ഞു ,എട്ട് മീറ്റർ വീതിയിലാണ് റോഡ് വീതി കൂട്ടി വരുന്നത്.

പ്രേദേശവാസികളുടെ ലക്ഷകണക്കിന് രൂപയുടെ സ്ഥലം സൗജന്യമായി വിട്ടു നല്കിയിട്ടാണ് ഈ റോഡിന് സ്ഥലം കണ്ടെത്തിയത്,അതിന് പ്രേദേശ വാസികളോട് നന്ദിയും ഇതിന്റെ വർക്കുകൾ ആരംഭിച്ച തായും എത്രയും പെട്ടന്ന് ഇത് വരുമെന്ന പ്രതിക്ഷയിലാണ് ജനങ്ങൾ" എന്നും വാർഡിനെ പ്രതിനിധികരിക്കുന്ന ഗ്രാമപഞ്ചായത്ത് അംഗം നിഷ മനോജ് ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു.

പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളുടേയും, സ്ഥലമുടമ കളുടേയും, നേതൃത്വത്തിലായിരുന്നു അളവെടുപ്പ് നടന്നത്.ഇ.കെ വിജയൻ എം.എൽ എ യുടെ ഇടപെടലിനെ തുടർന്ന് ഒരു കോടി രൂപ അനുവദിച്ച ബൈപാസ് റോഡ് ആണിത്.

നാടിന്റെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇവിടുത്തെ നാട്ടുകാർ നൽകുന്ന സേവനവും ചെറുതല്ല.2 മീറ്ററോളം സ്ഥലമാണ് ഇവിടുത്തുകാർ നാടിന്റെ പുരോഗതിയ്ക്കായി സൗജന്യമായി നൽകുന്നത്. നഷ്ടപരിഹാരമായി ഒന്നും തന്നെ അധികൃതർ നൽകുന്നില്ല. എങ്കിലും പൊളിച്ചുകളയുന്ന മതിൽ നിർമ്മിച്ച് നൽകണമെന്നതാണ് ഇവിടുത്തുക്കാരുടെ ആവശ്യം.

Bypass to untie; valuable land is being provided free of cost for the Kallachi bypass road

Next TV

Related Stories
നാദാപുരത്ത് ഇന്ന് കോവിഡ്  രോഗികളിൽ കുറവ്

Nov 27, 2021 10:28 PM

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്.ഇന്നലെ അഞ്ച് രോഗികൾ റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ഇന്ന് ഒരാൾക്കാണ് രോഗം റിപ്പോര്‍ട്ട്...

Read More >>
എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

Nov 27, 2021 09:12 PM

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്.ഇന്നലെ രണ്ടു രോഗികൾ ഉണ്ടായിരുന്ന എടച്ചേരിയിൽ ഇന്ന് ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്കാണ്...

Read More >>
ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

Nov 27, 2021 05:42 PM

ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

ഇയ്യങ്കോട്ടെ പുതുക്കിപ്പണിയാന്‍ പൊളിച്ച ദേശപോഷിണി വായനശാലയുടെ പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായതോടെ റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍...

Read More >>
ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

Nov 27, 2021 04:22 PM

ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം...

Read More >>
മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

Nov 27, 2021 12:51 PM

മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ....

Read More >>
അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

Nov 27, 2021 11:59 AM

അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

അൽഫാം 390 രൂപക്ക് ഇപ്പോൾ എ എഫ് സിയിൽ. കുറഞ്ഞ ചെലവിൽ കൂടുതൽ നേടാം എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ...

Read More >>
Top Stories