---
title: "കാട്ടാന തുരത്തുന്നില്ല; വിലങ്ങാട് യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക്"
english_title: "Wild elephant does not chase; Vilangadu UDF into direct struggle"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/735/wild-elephant-does-not-chase-vilangadu-udf-into-direct-struggle"
published_at: "2021-10-01T22:24:00+05:30"
category: "Vanimel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61573d4b649d8_vanimel.jpg"
keywords: []
---

# കാട്ടാന തുരത്തുന്നില്ല; വിലങ്ങാട് യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക്

> **Lead Summary:** **വാണിമേൽ **:മലയോര മേഖലയിലെ കാട്ടാന ശല്യത്തിനെതിരെ ക്രിയാത്മകമായ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുവാൻ വാണിമേൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി തീരുമാനിച്ചു.

## Article Content

**വാണിമേൽ **:മലയോര മേഖലയിലെ കാട്ടാന ശല്യത്തിനെതിരെ ക്രിയാത്മകമായ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുവാൻ വാണിമേൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി തീരുമാനിച്ചു.

വ്യാപകമായ നാശനഷ്ടങ്ങളുണ്ടായ പൂവ്വത്താണ്ടി, മലയങ്ങാട് തുടങ്ങിയ പ്രദേശങ്ങൾ യുഡിഎഫ് പ്രതിനിധിസംഘം സന്ദർശിച്ചു. സമരപരിപാടിയുടെ ആദ്യ ഘട്ടമായി വിലങ്ങാട് ടൗണിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തും.

ഡി സി.സി സെക്രട്ടറി പി.എ. ആന്റണി, മുസ്ലിംലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എം.ടി. ഹരിദാസൻ , കർഷക സംഘം ജന: സക്രട്ടറി അഹമ്മദ് കുട്ടി മുളിവയൽ, കെ.ബാലകൃഷ്ണൻ , ബേബി തെക്കയിൽ ,ജോസഫ് പെരുവിൽ, സാബു ആലപ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു. [10:06 am, വാണിമേൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/735/wild-elephant-does-not-chase-vilangadu-udf-into-direct-struggle)