ആശ്രയ പദ്ധതി; അതി ദരിദ്രരില്‍ അനര്‍ഹര്‍ ഉള്‍പ്പെടരുതെന്ന് ജില്ലാ കലക്ടര്‍

ആശ്രയ പദ്ധതി; അതി ദരിദ്രരില്‍ അനര്‍ഹര്‍ ഉള്‍പ്പെടരുതെന്ന് ജില്ലാ കലക്ടര്‍
Oct 26, 2021 07:24 PM | By Anjana Shaji

നാദാപുരം : അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അതിദരിദ്രരെ കണ്ടെത്താന്‍ ആവിഷ്‌കരിച്ച ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുമ്പോള്‍ അനര്‍ഹര്‍ ഉള്‍പ്പെടരുതെന്നും അര്‍ഹരായവര്‍ വിട്ടു പോകരുതെന്നും ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.

ആശ്രയ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരിങ്ങല്‍ സര്‍ഗാലയ രവിവര്‍മ്മ ഹാളില്‍ നടന്ന തദ്ദേശ അധ്യക്ഷന്മാരുടെ ഏകദിന പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ അഭിമാന പദ്ധതിയാണിതെന്നും പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഊന്നല്‍ കൊടുക്കേണ്ട താണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.

ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍ വിട്ടുപോയതുമായ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദരിദ്രാവസ്ഥയില്‍നിന്നും രക്ഷനേടാനുള്ള സഹായങ്ങളും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2021 ഡിസംബര്‍ 31നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നതിന്റെ മുന്നൊരുക്കമായാണ് ജില്ലയിലെ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് ഏകദിന പരിശീലനം നല്‍കിയത് .

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ജില്ലാ ഫെസിലിറ്റേറ്റര്‍ പി.ജി.പ്രമോദ് കുമാര്‍, പി.കെ.ബാലകൃഷ്ണന്‍, രഘുനാഥ് കെ.കെ ,സി.എം.സുധ, മനോജന്‍ കൊയപ്ര ,ടി.ടി അശോകന്‍, പി എ യു പ്രൊജക്ട് ഡയറക്ടര്‍ സിജു തോമസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു .

Reliance plan; The District Collector said that the undeserving should not be among the very poor

Next TV

Related Stories
നാദാപുരത്ത് ഇന്ന് കോവിഡ്  രോഗികളിൽ കുറവ്

Nov 27, 2021 10:28 PM

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്.ഇന്നലെ അഞ്ച് രോഗികൾ റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ഇന്ന് ഒരാൾക്കാണ് രോഗം റിപ്പോര്‍ട്ട്...

Read More >>
എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

Nov 27, 2021 09:12 PM

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്.ഇന്നലെ രണ്ടു രോഗികൾ ഉണ്ടായിരുന്ന എടച്ചേരിയിൽ ഇന്ന് ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്കാണ്...

Read More >>
ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

Nov 27, 2021 05:42 PM

ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

ഇയ്യങ്കോട്ടെ പുതുക്കിപ്പണിയാന്‍ പൊളിച്ച ദേശപോഷിണി വായനശാലയുടെ പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായതോടെ റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍...

Read More >>
ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

Nov 27, 2021 04:22 PM

ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം...

Read More >>
മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

Nov 27, 2021 12:51 PM

മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ....

Read More >>
അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

Nov 27, 2021 11:59 AM

അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

അൽഫാം 390 രൂപക്ക് ഇപ്പോൾ എ എഫ് സിയിൽ. കുറഞ്ഞ ചെലവിൽ കൂടുതൽ നേടാം എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ...

Read More >>
Top Stories