---
title: "പേരില്ലാ സിപ്പപ്പ്;  നാദാപുരത്ത് ആരോഗ്യ വകുപ്പ് മൂവായിരം രൂപ പിഴ ചുമത്തി "
english_title: "Untitled Zippup; In Nadapuram, the health department imposed a fine of Rs 3000"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/73709/untitled-zippup-in-nadapuram-the-health-department-imposed-a-fine-of-rs-3000-new"
published_at: "2022-10-10T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634413f554843_sippapp.jpg"
keywords: []
---

# പേരില്ലാ സിപ്പപ്പ്;  നാദാപുരത്ത് ആരോഗ്യ വകുപ്പ് മൂവായിരം രൂപ പിഴ ചുമത്തി 

> **Lead Summary:** **നാദാപുരം:** ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന. ബാച്ച് ,തീയ്യതി രേഖപ്പെടുത്താതെയുള്ള സിപ്പ് അപ്പ് ഐസ് വില്പന തടഞ്ഞു. 3000/ രൂപ പിഴ ഈടാക്കി.

## Article Content

**നാദാപുരം:** ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന. ബാച്ച് ,തീയ്യതി രേഖപ്പെടുത്താതെയുള്ള സിപ്പ് അപ്പ് ഐസ് വില്പന തടഞ്ഞു. 3000/ രൂപ പിഴ ഈടാക്കി.

സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നാദാപുരത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്ത വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.

ചേലക്കാട് ഇ വി ബേക്കറിയിൽ ഫ്രീസറിൽ വിപണനത്തിന് സൂക്ഷിച്ച ഉൽപാദന തീയതി രേഖപ്പെടുത്താത്ത 5 ബോക്സ് സിപ്പപ്പ് ഐസ് വിൽപ്പന നിർത്തിവെയ്പ്പിച്ചു. സിപ്പപ്പ് വിതരണം ചെയ്ത എടപ്പാൾ മാമിയ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനു വേണ്ടി ഭക്ഷ്യ സുരക്ഷ അധികൃതർക്ക് കത്ത് നൽകും.

ചേലക്കാട് കുളിർമ കൂൾബാർ പരിസരത്ത് പ്ലാസ്റ്റിക്ക് കത്തിച്ചതിനെതിരെ നോട്ടീസ് നൽകി. മുമ്പ് കത്തിച്ചതിന്റെ അവശിഷ്ടവും കടയുടെ പരിസരത്ത് കാണപ്പെട്ടു. ചേലക്കാട് ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ നിലയിലും പ്രവർത്തിച്ച കാർ റിപ്പയർ ഷോപ്പ് അടച്ച് പൂട്ടുവാൻ നോട്ടീസ് നൽകി.

പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും പഞ്ചായത്തിന്റെയും അനുമതി ഇല്ലാതെ പ്രവർത്തിച്ച വാഹന സ്പ്രേ പെയിൻറിംഗ് ഷോപ്പ് അനുമതി ലഭ്യമാകുന്നത് വരെ പ്രവർത്തനം നിർത്തിവെക്കുവാൻ നോട്ടീസ് നൽകി.

കുറ്റിപ്പുറം മാർട്ട് എന്ന സ്ഥാപനത്തിൻറെ പരിസരത്ത് വൃത്തിഹീനമായ രീതിയിൽ പ്ലാസ്റ്റിക് കൂട്ടിയിട്ടത് വൃത്തിയാക്കുവാൻ നോട്ടീസ് നൽകി. ചേലക്കാട് ഫില്ലറ്റ് കഫെ എന്ന സ്ഥാപനം അനധികൃതമായി കൂട്ടിയെടുത്ത ഷവർമ ഉണ്ടാക്കുന്ന സ്ഥലം നീക്കം ചെയ്യുന്നതിന് നോട്ടീസ് നൽകി.  ചേലക്കാട് ടൗണിൽ ഫുട്പാത്തിൽ വിൽപ്പന സാധനങ്ങൾ വെച്ചതിന് മർവ സ്റ്റോർ എന്ന സ്ഥാപനത്തിന് നോട്ടീസ് നൽകി.

വിവിധ സ്ഥാപനങ്ങളിൽ നിന്നായി ആകെ 3000 രൂപ പിഴ ഈടാക്കി . പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ടീ ഷാഹുൽ ഹമീദ് അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ നേതൃത്വം നൽകി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പരിശോധനയും മലിനജലം പുറത്തേക്ക് ഒഴുക്കുന്നത് കണ്ടുപിടിക്കുന്നതിനുമാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധന തുടരുമെന്നും പ്ലാസ്റ്റിക് കത്തിച്ചാൽ പുതിയ ബൈലോ പ്രകാരം 25000/ രൂപ വരെ പിഴ ഈടാക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/73709/untitled-zippup-in-nadapuram-the-health-department-imposed-a-fine-of-rs-3000-new)