---
title: "വേണം യാത്ര സൗകര്യം; ജീവിതം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിൽ അശോകൻ"
english_title: "Travel facilities required; Ashoka hopes to get his life back"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7375/travel-facilities-required-ashoka-hopes-to-get-his-life-back"
published_at: "2021-10-26T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178291296f95_ashokan.jpg"
keywords: []
---

# വേണം യാത്ര സൗകര്യം; ജീവിതം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിൽ അശോകൻ

> **Lead Summary:** **നാദാപുരം : **ശരീരിക അവശതകളാൽ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരനായ ഈയ്യങ്കോടെ എടോമ്മർ കണ്ടിയിൽ താമസിക്കും കുഞ്ഞിക്കാപ്പാരോട്ട് അശോകന് പുറത്തിറങ്ങാനായി യാത്ര സൗകര്യം വേണം. നാദാപുരം പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിര താമസക്കാരനായ അശോകൻ യാത്ര സൗകര്യമില്ലാത്തത് മൂലം രണ്ട് വർഷത്തിലതികമായി പരാശ്രയമില്ലാതെ പുറം ലോകം കണ്ടിട്ട്.

## Article Content

**നാദാപുരം : **ശരീരിക അവശതകളാൽ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരനായ ഈയ്യങ്കോടെ എടോമ്മർ കണ്ടിയിൽ താമസിക്കും കുഞ്ഞിക്കാപ്പാരോട്ട് അശോകന് പുറത്തിറങ്ങാനായി യാത്ര സൗകര്യം വേണം. നാദാപുരം പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിര താമസക്കാരനായ അശോകൻ യാത്ര സൗകര്യമില്ലാത്തത് മൂലം രണ്ട് വർഷത്തിലതികമായി പരാശ്രയമില്ലാതെ പുറം ലോകം കണ്ടിട്ട്.

ലോട്ടറി വിൽപ്പന നടത്തി ജീവതം മുന്നോട്ട് കൊണ്ടുപോയ അശോകന് കോവിഡ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ടു. ഇതോടെ ആകെയുണ്ടാരിന്ന ജീവിത വരുമാനവും നിലച്ചു. സ്വന്തമായുണ്ടായിരുന്ന മുചക്ര വാഹനത്തിൽ തൂണേരിവരെ യാത്ര ചെയ്തായിരുന്നു ലോട്ടറി വിൽപ്പന നടത്തിയിരുന്നത്.

വണ്ടി കേടായതോടെ വാഹനസൗകരവും ഇല്ലാതായി.വീടിന് സമീപത്തെ ഇടവഴി കുണ്ടും കുഴിയും നിറഞ്ഞതിനാൽ അശോകന് ആശുപത്രിയിൽ പോകാൻ പോലും ബുദ്ധിമുട്ടുകയാണ്. സമൂഹ്യക്ഷേമ വകുപ്പിൽ മുചക്ര വാഹനത്തിന് അപേക്ഷ നല്കിയത് പ്രകാരം കത്ത് ലഭിച്ചിട്ടുണ്ട്.

ശരീരിക അവശത തെളിയിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രം ലഭ്യമായാൽ മുചചക്ര വാഹനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതോടൊപ്പം യാത്ര സൗകര്യമുള്ള റോഡുകൂടെ വീട്ടിലേക്ക് ലഭ്യമായാൽ ജീവിതം തിരിച്ചുപിടിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് അശോകൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7375/travel-facilities-required-ashoka-hopes-to-get-his-life-back)