---
title: "ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ്: ബ്രദേഴ്സ് വാണിമേലിന് മികച്ച നേട്ടം "
english_title: "District Judo Championship: Brothers Vanimel wins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7378/district-judo-championship-brothers-vanimel-wins"
published_at: "2021-10-26T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61782dbc0cac5_judo champion ship.jpg"
keywords: []
---

# ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ്: ബ്രദേഴ്സ് വാണിമേലിന് മികച്ച നേട്ടം 

> **Lead Summary:** **വാണിമേൽ: **കഴിഞ്ഞ ദിവസം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ബ്രദേഴ്സ് വാണിമേലിന് മികച്ച വിജയം. കേഡറ്റ് വിഭാഗത്തിൽ മെർലിൻ ജോസഫ് സ്വർണ്ണ മെഡൽ നേടി സംസ്ഥാന മത്സരത്തിന് അർഹത നേടി.

## Article Content

**വാണിമേൽ: **കഴിഞ്ഞ ദിവസം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ബ്രദേഴ്സ് വാണിമേലിന് മികച്ച വിജയം. കേഡറ്റ് വിഭാഗത്തിൽ മെർലിൻ ജോസഫ് സ്വർണ്ണ മെഡൽ നേടി സംസ്ഥാന മത്സരത്തിന് അർഹത നേടി.

കേഡറ്റ് ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് ശാമിൽ ഹുമൈദും സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഞ്ജലി പി, വെള്ളി മെഡൽ നേടിയ കൃഷ്ണ കീർത്തന എന്നിവരും തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന മത്സരത്തിൽ കോഴിക്കോടിനെ പ്രതിനിധീകരിക്കും.

ജില്ലാതലത്തിൽ മത്സരിച്ച സഫിയ തൻഹ, മുഹമ്മദ് ജാസിം, ഹാറൂൺ മുജ്തബ, മുഹമ്മദ് സിനാദ് ,മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഹാൽ, മുഹ്സിൻ, മുഹമ്മദ് നിഹിൽ ദാനിഷ്, മിദ്ലാജ് എന്നിവർ വെങ്കല മെഡൽ നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7378/district-judo-championship-brothers-vanimel-wins)