---
title: "എവിടെ ജോലി? നാദാപുരത്ത് ഡി.വൈ.എഫ് ഐ കാൽനട ജാഥയ്ക്ക് ഉജ്ജ്വല സമാപനം "
english_title: "Where do you work? A grand finale to the DYFI foot march in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74680/where-do-you-work-a-grand-finale-to-the-dyfi-foot-march-in-nadapuram"
published_at: "2022-10-15T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634abb0ce42ee_dyfi.jpg"
keywords: []
---

# എവിടെ ജോലി? നാദാപുരത്ത് ഡി.വൈ.എഫ് ഐ കാൽനട ജാഥയ്ക്ക് ഉജ്ജ്വല സമാപനം 

> **Lead Summary:** **നാദാപുരം : **യുവജനത്തെ സമരസജ്ജമാക്കി ,നാടുണർത്തി മൂന്ന് നാൾ പ്രയാണം നടത്തിയ ഡി.വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കാൽ നട പ്രചരണ ജാഥ സമാപിച്ചു.

## Article Content

**നാദാപുരം : **യുവജനത്തെ സമരസജ്ജമാക്കി ,നാടുണർത്തി മൂന്ന് നാൾ പ്രയാണം നടത്തിയ ഡി.വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കാൽ നട പ്രചരണ ജാഥ സമാപിച്ചു.

എവിടെ ജോലി 'തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്ക് വേണ്ടി നവംമ്പർ 3ന് നടക്കുന്ന പാർലമെണ്ട് മാർച്ചിൻ്റെ പ്രചരണാർത്ഥം ഡി.വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥ നാദാപുരത്ത് സമാപിച്ചു.

ഒക്ടോബർ 12 ന് അരുരിൽ സി പി ഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത അഡ്വ. പി.രാഹുൽ രാജ് ലീഡറും,എ.കെ ബിജിത്ത് മാനേജറും, കെ.കെ ലിഖിത മാനേജറുമായ ജാഥയാണ് നാദാപുരത്ത് സമാപിച്ചത്.

സമാപന പൊതുയോഗം ജെ.എൻ.യു സ്റ്റുഡൻ്റ് ലീഡർ ഐഷി ഘോഷ് ഉദ്ഘാടനം ചെയ്തു. പി. സജീഷ് അദ്ധ്യക്ഷത വഹിച്ചു. ബഗിഷ് ഒഞ്ചിയം, രാഹുൽ രാജ്, ബിജിത്ത്, ലിഖിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74680/where-do-you-work-a-grand-finale-to-the-dyfi-foot-march-in-nadapuram)