---
title: "കുരുന്ന് ജീവന് വേണ്ടി; കരുകുളത്തെ ബിരിയാണി ചാലഞ്ചിന് വ്യാപാരികളുടെ പിന്തുണ "
english_title: "For baby life; Traders support Biryani Challenge in Karukulam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74681/for-baby-life-traders-support-biryani-challenge-in-karukulam"
published_at: "2022-10-15T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634abd69a3f05_vyapari.jpg"
keywords: []
---

# കുരുന്ന് ജീവന് വേണ്ടി; കരുകുളത്തെ ബിരിയാണി ചാലഞ്ചിന് വ്യാപാരികളുടെ പിന്തുണ 

> **Lead Summary:** **വാണിമേൽ : **കുരുന്ന് ജീവന് കാവലാളാകാൻ വേണ്ടി നാട് ഒരുങ്ങുമ്പോൾ കരുകുളത്തെ ബിരിയാണി ചാലഞ്ചിന് വാണിമേലിലെ വ്യാപാരികളുടെയും പിന്തുണ.

## Article Content

**വാണിമേൽ : **കുരുന്ന് ജീവന് കാവലാളാകാൻ വേണ്ടി നാട് ഒരുങ്ങുമ്പോൾ കരുകുളത്തെ ബിരിയാണി ചാലഞ്ചിന് വാണിമേലിലെ വ്യാപാരികളുടെയും പിന്തുണ.

കരുകുളം അയ്യങ്കിയിലെ കല്ലുള്ള പറമ്പത്ത് സുനിൽ കുമാർ ഷാലിനി ദമ്പതികളുടെ നവജാത ശിഷുവിൻ്റെ ജീവൻ രക്ഷാ ചികിൽസയിലേക്കുള്ള ബിരിയാണി ചലഞ്ചിലേക്കു വ്യാപാരി വ്യവസായി ഏകോപന സമിതിവാണിമേൽ യൂനിറ്റ് കമ്മിറ്റി നൽകുന്ന വിഭവങ്ങൾ പ്രസിഡണ്ട് ജലിൽ ക്ലബ്ബ് ഭാരവാഹികളെ ഏൽപിച്ചു.

സെക്രട്ടറി അമ്മദ് ഹാജി.കെ.പി, സെക്രട്ടറിമാരായ അസീസ്.പി.പി, അമ്മദ് പടിക്കല കണ്ടി, കമ്മറ്റി അംഗം അബ്ദു റഹ്മാൻ വി.പി ,ജൂബിലി സൂപ്പർമാർക്കറ്റ് മാനേജിംഗ് പാർട്ട്ണർ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74681/for-baby-life-traders-support-biryani-challenge-in-karukulam)