---
title: "കാഴ്ച്ച പരിശോധന; ജീവിതശൈലി രോഗനിർണയ ക്യാമ്പ് "
english_title: "vision test; Lifestyle diagnosis camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74684/vision-test-lifestyle-diagnosis-camp"
published_at: "2022-10-15T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ac1418c77f_Untitled-2.jpg"
keywords: []
---

# കാഴ്ച്ച പരിശോധന; ജീവിതശൈലി രോഗനിർണയ ക്യാമ്പ് 

> **Lead Summary:** **നാദാപുരം : **ലോക കാഴ്ച്ച ദിനത്തിന്റെ ഭാഗമായി കാഴ്ച്ച പരിശോധന ക്യാമ്പും ജീവിതശൈലി രോഗനിർണയ ക്യാമ്പും നടത്തി.

## Article Content

**നാദാപുരം : **ലോക കാഴ്ച്ച ദിനത്തിന്റെ ഭാഗമായി കാഴ്ച്ച പരിശോധന ക്യാമ്പും ജീവിതശൈലി രോഗനിർണയ ക്യാമ്പും നടത്തി.

നാദാപുരം ഗ്രാമ പഞ്ചായത്തിലെ വരിക്കോളി എൽ.പി സ്കൂളിൽ ലോക കാഴ്ച ദിനത്തിന്റെ ഭാഗമായി കാഴ്ച പരിശോധനാ ക്യാമ്പുo ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും നേത്രരോഗ ബോധവൽക്കരണവും നടത്തി.വാർഡ് മെമ്പർ ലീന.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി സ്വാഗതം പറഞ്ഞു. ഓപ്ടോമെട്രിസ്റ്റ് സുബിൻ രാജ്,കുഞ്ഞിമുഹമ്മദ്, ജെ.എച്ച്.ഐ,,ജെ.പി.എച്ച്.എൻ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74684/vision-test-lifestyle-diagnosis-camp)