---
title: "വളയത്ത് 65 കാരൻ കിണറ്റിൽ; ഒടുവിൽ ഫയർ ഫോഴ്സ് രക്ഷകരായി "
english_title: "A 65-year-old man in a well in the ring; Finally, the fire force came to the rescue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74691/a-65-year-old-man-in-a-well-in-the-ring-finally-the-fire-force-came-to-the-rescue"
published_at: "2022-10-15T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ac49048197_fireforce.jpg"
keywords: []
---

# വളയത്ത് 65 കാരൻ കിണറ്റിൽ; ഒടുവിൽ ഫയർ ഫോഴ്സ് രക്ഷകരായി 

> **Lead Summary:** **വളയം : **വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടയിൽ വീട്ടുകാരനായ അറുപത്തിയഞ്ചുകാരൻ കിണറ്റിൽ അകപ്പെട്ടു പോയി. ഒടുവിൽ ഫയർ ഫോഴ്സ് രക്ഷകരായി.

## Article Content

**വളയം : **വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടയിൽ വീട്ടുകാരനായ അറുപത്തിയഞ്ചുകാരൻ കിണറ്റിൽ അകപ്പെട്ടു പോയി. ഒടുവിൽ ഫയർ ഫോഴ്സ് രക്ഷകരായി.

വളയം മഞ്ചാംതറയിലെ കളത്തിൽ ചാത്തു വാണ് അപകടത്തിൽപ്പെട്ടത്.കിണർ വൃത്തിയാക്കുന്നതിനിടയിൽ 15 മീറ്റർ അധികം താഴ്ചയുള്ള കിണറിൽ വീണു പരിക്കേൽക്കുകയായിരുന്നു.

നാദാപുരത്ത് നിന്നും ആസി: സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ അഗ്നി രക്ഷ സേന സംഭവസ്ഥലത്ത് എത്തി കിണറ്റിൽ നിന്നും പരിക്കുപറ്റിയ ആളെ പുറത്തെടുത്ത് നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് ഇദ്ദേഹത്തെ ഉള്ളിയേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഓഫീസർമാരായ എ സതീഷ് ,ടി.വി അഖിൽ എം മനോജ് ,എം ലിനീഷ്, ആർ രതീഷ്. തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74691/a-65-year-old-man-in-a-well-in-the-ring-finally-the-fire-force-came-to-the-rescue)