---
title: "കേര ഗ്രാമം; സമ്പൂർണ്ണ മണ്ഡലമായി നാദാപുരം മാറുന്നു "
english_title: "Kera Village; Nadapuram becomes a complete constituency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74694/kera-village-nadapuram-becomes-a-complete-constituency"
published_at: "2022-10-15T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ac714216c0_nadapuram_.jpg"
keywords: []
---

# കേര ഗ്രാമം; സമ്പൂർണ്ണ മണ്ഡലമായി നാദാപുരം മാറുന്നു 

> **Lead Summary:** **നാദാപുരം : **സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി നാദാപുരം, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിൽ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

## Article Content

**നാദാപുരം : **സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി നാദാപുരം, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിൽ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

തെങ്ങുകൾക്ക് തടമെടുക്കൽ ,വളം ചെയ്യൽ, കയ്യാല നിർമ്മാണം, ഫലവൃക്ഷ തൈ വിതരണം, ജല സംരഭരണി നിർമ്മാണം, തെങ്ങ് കയ്യറ്റ യന്ത്ര വിതരണം പരിശീലനം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

നൂറ് ഹെക്ടർ സ്ഥലത്ത് പദ്ധതി നടപ്പിലാക്കാൻ 26 ലക്ഷത്തി എഴുപതിനായിരം രൂപ വീതമാണ് ഒരോ ഗ്രാമ പഞ്ചായത്തിലും അനുവദിച്ചത്. ഇതോടെ നാദാപുരം നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളും കേരഗ്രമം പദ്ധതിയിൽ ഉൾപ്പെട്ടു.

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് എം.എൽ.എ. നൽകിയ നിവേദനത്തെ തുടർന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃഷിക്കാരുടെ വിപുലമായ യോഗം വിളിച്ച് ചേർത്ത് പദ്ധതി നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ. അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74694/kera-village-nadapuram-becomes-a-complete-constituency)