---
title: "നാദാപുരം ഉപജില്ല ശാസ്ത്രമേള; നൂറോളം സ്കൂളുകളിൽ നിന്നായി നാനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു"
english_title: "Nadapuram Upazila Science Fair; About 400 students from 100 schools participated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74699/nadapuram-upazila-science-fair-about-400-students-from-100-schools-participated"
published_at: "2022-10-15T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634acc96b03df_Untitled-2.jpg"
keywords: []
---

# നാദാപുരം ഉപജില്ല ശാസ്ത്രമേള; നൂറോളം സ്കൂളുകളിൽ നിന്നായി നാനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു

> **Lead Summary:** **നാദാപുരം : **വിദ്യാർത്ഥി പ്രതിഭകളുടെ സാമൂഹ്യ ശാസ്ത്ര പ്രദർശനവും ,വിജ്ഞാന വിസ്മയം തീർത്ത 5 D ഷോയും ' ജീവിതം തന്നെ ലഹരി വിമുക്തി പ്രദർശനവുമൊക്കെയായി നാദാപുരം ഉപജില്ല ശാസ്ത്രമേള വിദ്യാർത്ഥികൾക്കും ,രക്ഷിക്കാക്കൾക്കും ,അധ്യാപകർക്കും ആവേശകരമായ അനുഭവമായി മാറി.

## Article Content

**നാദാപുരം : **വിദ്യാർത്ഥി പ്രതിഭകളുടെ സാമൂഹ്യ ശാസ്ത്ര പ്രദർശനവും ,വിജ്ഞാന വിസ്മയം തീർത്ത 5 D ഷോയും ' ജീവിതം തന്നെ ലഹരി വിമുക്തി പ്രദർശനവുമൊക്കെയായി നാദാപുരം ഉപജില്ല ശാസ്ത്രമേള വിദ്യാർത്ഥികൾക്കും ,രക്ഷിക്കാക്കൾക്കും ,അധ്യാപകർക്കും ആവേശകരമായ അനുഭവമായി മാറി.

**

കല്ലാച്ചി ഗവ: യു പി സ്കൂളിൽ നടന്ന മേളയിൽ നാദാപുരം ഉപജില്ലയിലെ എൽ പി, യുപി , ഹൈസ്കൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ നൂറോളം സ്കൂളുകളിൽ നിന്നായി നാനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ മുഖ്യാതിഥി ആയിരുന്നു സ്വാഗതസംഘം ചെയർമാനും ,വാർഡ് മെമ്പറുമായ എംസി സുബൈർ സ്വാഗതവും സ്വാഗതസംഘം കൺവീനറും കല്ലാച്ചി ഗവ: യു പി സ്കുൾ പ്രധാനാധ്യാപകനുമായ രവി എം നന്ദിയും പറഞ്ഞു.

നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ എ ദിലീപ് കുമാർ, പി ടി എ പ്രസിഡണ്ട് സി കെ ശശി,   നാദാപുരം എ ഇ ഒ വിനയ രാജ് എസ്, തൂണേരി ബിപിസി മനോജ് പി പി, സജീവൻ ടി, അസ് ലം ടി കെ, കെ പി കുമാരൻ,  കെ.എം രഘുനാഥ്, രജ്ഞിത്ത് കെ കെ, സുഗുതൻ ടി,  എ സുരേഷ് ബാബു, കരിമ്പിൽ ദിവാകരൻ, എം പി ടി എ പ്രസിഡണ്ട് ഷിംന ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .തുടർന്ന് വിവിധ വിഭാഗങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും നടന്നു.

**ഹയർ സെക്കണ്ടറി വിഭാഗം **

ഓവറോൾ : ജി എച്ച് എസ് എസ് കല്ലാച്ചി

റണ്ണേഴ്സ് അപ്പ്:: ജി.എച്ച്.എസ് എസ് വളയം

**

ഹൈസ്കുൾ വിഭാഗം **

ഓവറോൾ :ക്രസൻ്റ് വാണിമേൽ

റണ്ണേഴ് അപ്പ്:- എം.ഐ.എം പേരോട്

**

യു പി വിഭാഗം **

ഓവറോൾ: ജിയുപിഎസ് നാദാപുരം

റണ്ണേഴ്സ് അപ്പ്: ജി യു.പി. എസ് കല്ലാച്ചി

** എൽ പി വിഭാഗം **

ഓവറോൾ :വളയം എം എൽ പി എസ്

റണ്ണേഴ്സ് അപ്പ്: വാണിമേൽ എം യു പി എസ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74699/nadapuram-upazila-science-fair-about-400-students-from-100-schools-participated)