---
title: "നിർത്തുക.... നീർത്തടങ്ങൾ മണ്ണിട്ട് നികത്തിയ സംഭവം; വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകി "
english_title: "Stop.... The incident of water bodies being filled with soil; The village officer issued a stop memo"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74957/stop-the-incident-of-water-bodies-being-filled-with-soil-the-village-officer-issued-a-stop-memo"
published_at: "2022-10-17T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d413f627e2_Untitled-1.jpg"
keywords: []
---

# നിർത്തുക.... നീർത്തടങ്ങൾ മണ്ണിട്ട് നികത്തിയ സംഭവം; വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകി 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **ഇരിങ്ങണ്ണൂർ സൗത്ത് പ്രദേശത്ത് സ്വകാര്യ വ്യക്തി നീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച എടച്ചേരി വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകി.

## Article Content

**ഇരിങ്ങണ്ണൂർ : **ഇരിങ്ങണ്ണൂർ സൗത്ത് പ്രദേശത്ത് സ്വകാര്യ വ്യക്തി നീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച എടച്ചേരി വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകി.

തെക്കെ മണലാട്ട് താഴെ വയൽ പ്രദേശമാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം നീർത്തട സംരക്ഷണ നിയമത്തിന് എതിരായി നേരത്തെയും നികത്തിയ നിരവധി പരാതികൾ ഈ വ്യക്തിയുടെ പേരിൽ ഉണ്ടായിരുന്നു.

വയൽ നികത്തുന്നതിനെതിരെ ജനകീയ പ്രതിരോധവുമുയർന്നിരുന്നു. ഇപ്പോൾ ഒരേക്കറോളം സ്ഥലമാണ് മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. വെള്ളം ഒഴുകി പോകുന്ന തോട് മണ്ണിട്ട് നികത്തിയാണ് ഇതുവഴി ലോറിയിൽ മണ്ണിറക്കി വയൽ നികത്തുന്നത്.

പരാതിയെ തുടർന്ന് എടച്ചേരി വില്ലേജ് ഓഫീസറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി സ്റ്റോപ് മെമ്മോ നൽകുകയാണുണ്ടായത്. ഇറക്കിയ മണ്ണ് മാറ്റി പഴയ പടി തന്നെ ആക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അനധികൃതമായി വയൽ നികത്തുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എടച്ചേരി വില്ലേജധികാരികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74957/stop-the-incident-of-water-bodies-being-filled-with-soil-the-village-officer-issued-a-stop-memo)