---
title: "വരവായി താരങ്ങൾ; വളയം യുപി സ്കൂൾ കലാമേള 'അരങ്ങ് 2022' തുടക്കമായി "
english_title: "Stars arrive; Valayam UP School Art Festival "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74962/stars-arrive-valayam-up-school-art-festival-arang-2022-begins"
published_at: "2022-10-17T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d42ff8ecfb_Untitled-1.jpg"
keywords: []
---

# വരവായി താരങ്ങൾ; വളയം യുപി സ്കൂൾ കലാമേള 'അരങ്ങ് 2022' തുടക്കമായി 

> **Lead Summary:** > **വളയം : **കോവിഡ് തിരശ്ശീല വീഴ്ത്തിയ കാലം മറന്ന് ആടിയും പാടിയും അവരെത്തുകയായി. കുരുന്നുകളുടെ കലാരവത്തിന് അരങ്ങ് തീർത്ത് കൊണ്ട് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വളയം യുപി സ്കൂൾ കലാമേള "അരങ്ങ് 2022" തുടക്കമായി.

## Article Content

> **വളയം : **കോവിഡ് തിരശ്ശീല വീഴ്ത്തിയ കാലം മറന്ന് ആടിയും പാടിയും അവരെത്തുകയായി. കുരുന്നുകളുടെ കലാരവത്തിന് അരങ്ങ് തീർത്ത് കൊണ്ട് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വളയം യുപി സ്കൂൾ കലാമേള "അരങ്ങ് 2022" തുടക്കമായി.

വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് വി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വളയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. അശോകൻ ,പ്രധാനാധ്യാപിക വി.കെ.അനില, പിടി എ വൈസ് പ്രസിഡന്റ് ഷൈജു, എൻ. പ്രദീപ്കുമാർ, കെ.കെ. സജീവ്കുമാർ, സി.പി. സഗീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74962/stars-arrive-valayam-up-school-art-festival-arang-2022-begins)