---
title: "യാത്ര പുതു ലഹരിയാക്കി; ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ വോട്ടിങ്ങ് നടത്തി "
english_title: "Travel became a new addiction; The students of Iringanur Higher Secondary School conducted voting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74998/travel-became-a-new-addiction-the-students-of-iringanur-higher-secondary-school-conducted-voting"
published_at: "2022-10-17T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d6e3830090_Untitled-1.jpg"
keywords: []
---

# യാത്ര പുതു ലഹരിയാക്കി; ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ വോട്ടിങ്ങ് നടത്തി 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **ജില്ലാ ഭരണകൂടം നേതൃത്വം നൽകിയ പുതു ലഹരിക്ക് ഒരു വോട്ട് എന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻൻ്ററി സ്കൂൾ വിദ്യാർഥികൾ വോട്ടെടുപ്പ് നടത്തുകയും യാത്ര പുതു ലഹരിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ : **ജില്ലാ ഭരണകൂടം നേതൃത്വം നൽകിയ പുതു ലഹരിക്ക് ഒരു വോട്ട് എന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻൻ്ററി സ്കൂൾ വിദ്യാർഥികൾ വോട്ടെടുപ്പ് നടത്തുകയും യാത്ര പുതു ലഹരിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ നടത്തിയ പരിപാടിയിൽ കല, കായികം, വായന, യാത്ര ,ഭക്ഷണം, സാമൂഹിക സേവനം, സിനിമ ,സൗഹൃദം എന്നിവയ്ക്കൊപ്പം ലഹരിപദാർത്ഥങ്ങളും കുട്ടികളുടെ മുൻപിൽ സ്ഥാനാർത്ഥിയായി നിലകൊള്ളുകയാണ്. ജീവിതത്തെ ലഹരിയാക്കി മാറ്റാൻ എന്ത് തിരഞ്ഞെടുക്കണം എന്ന് കൗമാരക്കാരെ ചിന്തിപ്പിക്കുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം.

തിരഞ്ഞെടുപ്പിന് ശേഷം വടകര തഹസിൽദാർ സുധീർ വി കെ ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കാനായി വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു സംസാരിച്ചുസ്കൂൾ പ്രിൻസിപ്പൽ പി.കെ ശശികുമാർ , പി.ടി.എ പ്രസിഡണ്ട് രഞ്ജിത്ത് കെ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജീവൻ എൻ കെ, സൗഹൃദ ക്ലബ് കോർഡിനേറ്റർ സഗീന വി ടി എന്നിവർ സംസാരിച്ചു.

എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വിദ്യാർത്ഥികളിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് വിശദീകരിക്കുന്ന സ്ലൈഡ് ഷോയും വീഡിയോ പ്രദർശനവും ഉൾപ്പെടുന്ന യോദ്ധാവ്- ലഹരി വിരുദ്ധ ലോകത്തിനായി ഒരു പടയോട്ടം എന്ന പരിപാടിയും നടന്നു.

ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് & അഡോളസെൻ്റ് യൂണിറ്റും ചേർന്നാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74998/travel-became-a-new-addiction-the-students-of-iringanur-higher-secondary-school-conducted-voting)