---
title: "സ്റ്റീൽ കണ്ടയ്നറിൽ വെടിമരുന്നില്ല; കോടിയുറ റോഡിൽ കണ്ടെത്തിയത് വ്യാജ ബോംബെന്ന്  പൊലീസ് "
english_title: "No ammunition in steel container; Police say fake bomb found on Kodiura road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/751/no-ammunition-in-steel-container-police-say-fake-bomb-found-on-kodiura-road"
published_at: "2021-10-02T08:55:00+05:30"
category: "Vanimel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157d2216ca78_police.jpg"
keywords: []
---

# സ്റ്റീൽ കണ്ടയ്നറിൽ വെടിമരുന്നില്ല; കോടിയുറ റോഡിൽ കണ്ടെത്തിയത് വ്യാജ ബോംബെന്ന്  പൊലീസ് 

> **Lead Summary:** **വാണിമേൽ: **ബോംബെന്ന് കരുതി കസ്റ്റഡിയിലെടുത്ത സ്റ്റീൽ കണ്ടയ്നറിൽ വെടിമരുന്നില്ല,കോടിയുറ റോഡിൽ കണ്ടെത്തിയത് വ്യാജ ബോംബെന്ന് പൊലീസ് . വാണിമേൽ ഭൂമിവാതുക്കൽ കോടിയുറ റോഡിൽ കണ്ടെത്തിയ കളി ബോംബ് പൊലീസിനെ കബളിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗം .

## Article Content

**വാണിമേൽ: **ബോംബെന്ന് കരുതി കസ്റ്റഡിയിലെടുത്ത സ്റ്റീൽ കണ്ടയ്നറിൽ വെടിമരുന്നില്ല,കോടിയുറ റോഡിൽ കണ്ടെത്തിയത് വ്യാജ ബോംബെന്ന് പൊലീസ് . വാണിമേൽ ഭൂമിവാതുക്കൽ കോടിയുറ റോഡിൽ കണ്ടെത്തിയ കളി ബോംബ് പൊലീസിനെ കബളിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗം .

ഇന്നലെ ഉച്ചതിരിഞ്ഞ് ഒന്നരയോടെ കുഞ്ഞി പറമ്പത്ത് നാസറിൻറെ വീട്ടു മതിലിനോട് ചേർന്ന റോഡരികിലാണ് സ്റ്റീൽ കണ്ടയ്നർ കണ്ടെത്തിയത്. വീടു നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളി കളാണ് ആദ്യം ഇത് കണ്ടത്. സ്റ്റീൽ ബോംബാണെന്ന് ധരിച്ച ഇവർ നാട്ടുകാരെ വിവരം അറിയിക്കുക യായിരുന്നു.

തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തി സ്റ്റീൽ ബോംബ് കണ്ടതായി വാർത്തയും പരന്നു. വളയം പോലീസും ബോംബ് സ്ക്വഡും എത്തി ഇത് കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോൾ കണ്ടയ്നറിൽ മണൽ നിറച്ചതാണെന്ന് വ്യക്തമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/751/no-ammunition-in-steel-container-police-say-fake-bomb-found-on-kodiura-road)