---
title: "പുറമേരി മൾട്ടിപർപ്പസ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു"
english_title: "Inaugurated by Purameri Multipurpose Society"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/753/inaugurated-by-purameri-multipurpose-society"
published_at: "2021-10-02T09:18:00+05:30"
category: "Purameri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157d6bc317cf_kunjammad.jpg"
keywords: []
---

# പുറമേരി മൾട്ടിപർപ്പസ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പുറമേരി: **കുനിങ്ങാട് ആസ്ഥാനമായി രൂപീകരിച്ച പുറമേരി മൾട്ടിപർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി എം വിജയൻ അധ്യക്ഷനായി.

## Article Content

**പുറമേരി: **കുനിങ്ങാട് ആസ്ഥാനമായി രൂപീകരിച്ച പുറമേരി മൾട്ടിപർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി എം വിജയൻ അധ്യക്ഷനായി.

കമ്പ്യൂട്ടർ സ്വിച്ച് ഓൺ ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ നിർവ്വഹിച്ചു.ടി സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.എ കെ അഗസ്റ്റി ഷെയർ സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു.കൂടത്താംങ്കണ്ടി സുരേഷ് നിക്ഷേപം സ്വീകരിച്ചു.

പഞ്ചായത്ത് മെമ്പർ സമീർ,പി കെ ശ്രീജിത്ത്, സുരേഷ് മണിയലത്ത്, കെ ടി കെ ബാലകൃഷ്ണൻ, പി കെ ചന്ദ്രൻ,പി അജിത്ത്, കെ സൂപ്പി, മനോജ് മുതുവടത്തൂർ,എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡൻ്റ് എ പി രമേശൻ സ്വാഗതവും രമ മടപ്പള്ളി നന്ദിയും പറഞ്ഞു. പടം:കുനിങ്ങാട് പുറമേരിമൾട്ടിപർപ്പസ് സൊസൈറ്റി കെ പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/753/inaugurated-by-purameri-multipurpose-society)