പുറമേരി : വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഡിവൈഎഫ്ഐ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും നൽകുന്ന ഹൃദയപൂർവ്വം ഉച്ചഭക്ഷണ പരിപാടിയിൽ ഇന്ന് ഭക്ഷണമെത്തിച്ചത് പുറമേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ.
വീടുകളിൽ നിന്ന് ശേഖരിച്ച മൂവായിരത്തി അഞ്ഞൂറോളം ഉച്ചഭക്ഷണം വിതരണം ചെയ്ത് അവർ മടങ്ങി. ഇന്ന് രാവിലെയാണ് ലോറികളിൽ ഭക്ഷണവുമായി പുറപ്പെട്ടത്.
സിപിഐഎം ലോക്കൽ സെക്രട്ടറി കെ ടി കെ ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി സനൽ സ്വാഗതം പറഞ്ഞു പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.
Open heartedly; They returned after distributing about 3500 lunches