---
title: "ലീഡേഴ്സ് ക്യാമ്പ്; ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ ഇടത് പക്ഷ മതേതര ഐക്യം ശക്തിപ്പെടണം - സി.എൻ ചന്ദ്രൻ "
english_title: "Leaders Camp; Left secular unity should be strengthened to fight fascist forces - CN Chandran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/76007/leaders-camp-left-secular-unity-should-be-strengthened-to-fight-fascist-forces-cn-chandran"
published_at: "2022-10-22T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354314ca3d77_cn_chandran.jpg"
keywords: []
---

# ലീഡേഴ്സ് ക്യാമ്പ്; ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ ഇടത് പക്ഷ മതേതര ഐക്യം ശക്തിപ്പെടണം - സി.എൻ ചന്ദ്രൻ 

> **Lead Summary:** **വളയം: **ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ രാജ്യത്തെ ഇടത് പക്ഷ മതേതര ശക്തികളുടെ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ ചന്ദ്രൻ പറഞ്ഞു.

## Article Content

**വളയം: **ഫാസിസ്റ്റ് ശക്തികളെ ചെറുക്കാൻ രാജ്യത്തെ ഇടത് പക്ഷ മതേതര ശക്തികളുടെ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ ചന്ദ്രൻ പറഞ്ഞു.

സി.പി.ഐ നാദാപുരം മണ്ഡലം ലീഡേഴ്സ് ക്യാമ്പ് വളയം അരുവിക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ക്യാമ്പാണ് അരുവിക്കരയിൽ സംഘടിപ്പിച്ചത്.

സംഘാടക സമിതി ചെയർമാൻ വി.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ, ജില്ലാ കൗൺസിൽ അംഗം അഡ്വ: പി.ഗവാസ്, മണ്ഡലം സെക്രട്ടറി എം.ടി ബാലൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സി.എച്ച് ശങ്കരൻ മാസ്റ്റർ, ഐ.വി ലീല പ്രസംഗിച്ചു.

ക്യാമ്പിൻ്റെ രണ്ടാം ദിവസമായ ഞായറാഴ്ച വിവിധ വിഷയങ്ങളിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.കെ വിജയൻ എം.എൽ.എ, ടി.കെ രാജൻ മാസ്റ്റർ തൃശൂർ ജില്ലാ കൗൺസിൽ അംഗം ടി.കെ സുധീഷ് എന്നിവർ ക്ലാസ്സെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/76007/leaders-camp-left-secular-unity-should-be-strengthened-to-fight-fascist-forces-cn-chandran)