---
title: "സഹപാഠിക്കൊരു വീട് ; സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ"
english_title: "A house for a classmate; Alumni association with a helping hand"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/76796/a-house-for-a-classmate-alumni-association-with-a-helping-hand"
published_at: "2022-10-26T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359464a987a0_nada.jpg"
keywords: []
---

# സഹപാഠിക്കൊരു വീട് ; സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** **നാദാപുരം : **ജീവ കാരുണ്യ മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനം നടത്തിയ സൗഹൃദ കൂട്ടായ്മ തങ്ങളുടെ പഴയ വിദ്യാലയത്തിലെ വിദ്യാർത്ഥിക്ക് വീട് ഒരുക്കാൻ ധനസമാഹരണത്തിന് മുന്നിട്ടിറങ്ങി.

## Article Content

**നാദാപുരം : **ജീവ കാരുണ്യ മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനം നടത്തിയ സൗഹൃദ കൂട്ടായ്മ തങ്ങളുടെ പഴയ വിദ്യാലയത്തിലെ വിദ്യാർത്ഥിക്ക് വീട് ഒരുക്കാൻ ധനസമാഹരണത്തിന് മുന്നിട്ടിറങ്ങി.

> ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ 2001-2003 പ്ലസ് ടു ബാച്ച് "സഹപാഠിക്കൊരു വീട് " പദ്ധതിക്ക് വേണ്ടി 53,501 രൂപ സമാഹരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് വിദ്യാലയത്തിൽ വെച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പദ്ധതിയുമായി സഹകരിക്കുമെന്ന് സ്കൂൾ അധികാരികൾക്ക് ഉറപ്പ് നൽകിയിരുന്നു.

സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പി കെ ശശികുമാറിന് പ്ലസ് ടു ബാച്ച് ഭാരവാഹികൾ തുക കൈമാറി. കെ ഷാനിഷ് കുമാർ , ഷിജു ആർ കെ കെ , സിജിൻ എ പി കടവത്തൂർ , സിദ്ദ , വിജേഷ് , രഞ്ജിത്ത് , സുജിഷ , ഷംസീറ, സജിന എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/76796/a-house-for-a-classmate-alumni-association-with-a-helping-hand)