---
title: "സേവന മേഖലയിൽ കയ്യൊപ്പ്; ബ്രദേഴ്സ് സെന്റർ ശിലാസ്ഥാപനം നവമ്പർ 10 ന്"
english_title: "Signing in the field of service; Brothers Center foundation stone on November 10"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/76820/signing-in-the-field-of-service-brothers-center-foundation-stone-on-november-10"
published_at: "2022-10-26T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63595b525f5f6_Untitled-1.jpg"
keywords: []
---

# സേവന മേഖലയിൽ കയ്യൊപ്പ്; ബ്രദേഴ്സ് സെന്റർ ശിലാസ്ഥാപനം നവമ്പർ 10 ന്

> **Lead Summary:** **വാണിമേൽ : ** വാണിമേലിന്റെ ആരോഗ്യ കായിക വിദ്യാഭ്യാസ സേവന മേഖലയിൽ കയ്യൊപ്പ് ചാർത്തിയ ബ്രദേഴ്സ് വാണിമേലിന്റെ ആസ്ഥാനമായ ബ്രദേഴ്സ് സെന്ററിന്റെ ശിലാസ്ഥാപനം നവമ്പർ 10 ന് നടക്കും.

## Article Content

**വാണിമേൽ : ** വാണിമേലിന്റെ ആരോഗ്യ കായിക വിദ്യാഭ്യാസ സേവന മേഖലയിൽ കയ്യൊപ്പ് ചാർത്തിയ ബ്രദേഴ്സ് വാണിമേലിന്റെ ആസ്ഥാനമായ ബ്രദേഴ്സ് സെന്ററിന്റെ ശിലാസ്ഥാപനം നവമ്പർ 10 ന് നടക്കും.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവ്വഹിക്കും. ഡയാലിസിസ് സെന്റർ, പാലിയേറ്റീവ് സെന്റർ , ലൈബ്രറി, പി എസ് സി കോച്ചിംഗ് സെന്റർ, ഫിറ്റ് നസ് സെന്റർ , ഇൻഡോർ കോർട്ട് തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബ്രദേഴ്സ് സെന്റർ.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു.

അശ്റഫ് കൊറ്റാല, വി.കെ കുഞ്ഞാലി മാസ്റ്റർ, പി.പി.കുഞ്ഞമ്മദ് മാസ്റ്റർ, എം.കെ കുഞ്ഞബ്ദുല്ല, റംഷീദ് ചേരനാണ്ടി, മൊയ്തു മുല്ലേരിക്കണ്ടി, അബ്ദുൽ വഹാബ് വി.എം. , മുഹമ്മദ് എസ് , അമ്മദ് പി.പി. ഷൗക്കത്തലി സംസാരിച്ചു പടം : സ്വാഗത സംഘം രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/76820/signing-in-the-field-of-service-brothers-center-foundation-stone-on-november-10)