---
title: "ജനപ്രതിനിധികളെ പോലും കയ്യേറ്റം ചെയ്യുന്ന ഡി. വൈ. എഫ്. ഐ ദാർഷ്ഢ്യം അപകടകരം- വി.പി ദുൽഖിഫിൽ"
english_title: "D. Y. F. Eyesight is dangerous - VP Dulquifil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7748/d-y-f-eyesight-is-dangerous-vp-dulquifil"
published_at: "2021-10-28T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ad158994cb_dulgifil.jpg"
keywords: []
---

# ജനപ്രതിനിധികളെ പോലും കയ്യേറ്റം ചെയ്യുന്ന ഡി. വൈ. എഫ്. ഐ ദാർഷ്ഢ്യം അപകടകരം- വി.പി ദുൽഖിഫിൽ

> **Lead Summary:**  **നാദാപുരം**: ജനപ്രതിനിധികളെ പോലും കയ്യേറ്റം ചെയ്യുന്ന ഡി. വൈ. എഫ് ഐ ദാർഷ്ഢ്യം അപകടകരമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി. പി ദുൽഖിഫിൽ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക്‌ പോസ്റ്റുമായി ബന്ധപ്പെട്ട് തൊട്ടിൽപാലത്ത് വെച്ച് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സിദ്ധാർത് നരിക്കൂട്ടുംചാലിനെ കയ്യേറ്റം ചെയ്യുകയും റൂമിൽ പൂട്ടിയിടുകയും ചെയ്തതിൽ നടപടിയെടുക്കാത്ത പോലിസ് നടപടിയിൽ പ്രതിഷേധിച്ചു.

## Article Content

 **നാദാപുരം**: ജനപ്രതിനിധികളെ പോലും കയ്യേറ്റം ചെയ്യുന്ന ഡി. വൈ. എഫ് ഐ ദാർഷ്ഢ്യം അപകടകരമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി. പി ദുൽഖിഫിൽ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക്‌ പോസ്റ്റുമായി ബന്ധപ്പെട്ട് തൊട്ടിൽപാലത്ത് വെച്ച് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സിദ്ധാർത് നരിക്കൂട്ടുംചാലിനെ കയ്യേറ്റം ചെയ്യുകയും റൂമിൽ പൂട്ടിയിടുകയും ചെയ്തതിൽ നടപടിയെടുക്കാത്ത പോലിസ് നടപടിയിൽ പ്രതിഷേധിച്ചു.

തൊട്ടിൽപാലം പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ വീണ്ടും അക്രമം അഴിച്ചു വിടുകയായിരുന്നു .അക്രമത്തിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കൂടെയായിട്ടുള്ള അഖില മര്യാട്ടിനെ വനിതയെന്ന പരിഗണന പോലും കാണിക്കാതെ ക്രൂരമായി മർദ്ധിക്കുകയാണ് ഉണ്ടായത്.

കെ. എസ്. യൂ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിഷേക് തുണേരി,നിയോജക മണ്ഡലം സെക്രട്ടറി റോണി, ആഷിഖ്, അനാന്റോ,ജിതിൻ തുടങ്ങിയവരെയാണ് മർദ്ധിച്ചത് പൊലീസ് അനുമതിയോട് കൂടെയാണ് അക്രമം അഴിച്ചു വിട്ടതെന്നും അദ്ദേഹം പറഞ്ഞു .

ഇത്തരം വിഷയങ്ങളെ സംസ്ഥാന യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഗൗരവകരമായാണ് കാണുന്നതെന്നും തെരുവ് ഗുണ്ടയുടെ നിലയിലേക്ക് പോലിസ് തരം തായരുതെന്നും ഇത്തരം വിഷയങ്ങളെ നിയമ പരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7748/d-y-f-eyesight-is-dangerous-vp-dulquifil)