---
title: "റേഷനരി വാങ്ങി പിടിവീണു; വാണിമേലിൽ പതിനൊന്ന് ബിപിഎൽ കാർഡുകൾ പിടിച്ചെടുത്തു "
english_title: "Caught buying rations; Eleven BPL cards were seized in Vanimela"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/77486/caught-buying-rations-eleven-bpl-cards-were-seized-in-vanimela"
published_at: "2022-10-29T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d65dbc2869_Untitled-1.jpg"
keywords: []
---

# റേഷനരി വാങ്ങി പിടിവീണു; വാണിമേലിൽ പതിനൊന്ന് ബിപിഎൽ കാർഡുകൾ പിടിച്ചെടുത്തു 

> **Lead Summary:** **നാദാപുരം: **വലിയ വീടും കാറുമുണ്ട്, പട്ടിണി പാവങ്ങൾക്കുള്ള റേഷൻ സാധനങ്ങൾ വാങ്ങാൻ അനധികൃതമായി ബിപിഎൽ അന്ത്യോദയ കാർഡുകൾ കൈവശം വെച്ച പതിനൊന്ന് പേർക്ക് വാണിമേലിൽ വൻ പിഴ വീണു.

## Article Content

**നാദാപുരം: **വലിയ വീടും കാറുമുണ്ട്, പട്ടിണി പാവങ്ങൾക്കുള്ള റേഷൻ സാധനങ്ങൾ വാങ്ങാൻ അനധികൃതമായി ബിപിഎൽ അന്ത്യോദയ കാർഡുകൾ കൈവശം വെച്ച പതിനൊന്ന് പേർക്ക് വാണിമേലിൽ വൻ പിഴ വീണു.

സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ യെ ലോ പരിപാടിയുടെ ഭാഗമായി വാണിമേൽ പഞ്ചായത്തിലെ ഭൂമിവാതുക്കൽ , വാണിമേൽ, പരപ്പുപാറ പ്രദേശങ്ങളിൽ വലിയ വീടുകളും കാറുകളും , വിദേശത്ത് നല്ല നിലയിൽ ജോലിയും ഉള്ള നിരവധി കുടുംബങ്ങൾ കാലാകാലമായി അനർഹമായി മുൻഗണന - ഏ - ഏ - വൈ കാർഡുകൾ കൈവശം വെക്കുന്ന എന്ന പരാതിയിലും ഇന്ന് സപ്ലൈ ഓഫിസിൽ നിന്നള്ള സ്പെഷൽ സ്ക്വാഡ് ഭൂമിവാതുക്കലെ നിരവധി വീടുകളിൽ നേരിട്ട് എത്തി പരിശോധന നടത്തി.

പരിശോധനയിൽ നാല് എ - ഏ - വൈ കാർഡുകളും ഏഴ് മുൻഗണന കാർഡുകളും അടക്കം പതിനൊന്ന് അനർഹ കാർഡുകൾ കണ്ടെത്തി . ഇവ രണ്ടു ദിവസത്തിനകം വടകര സപ്ലൈ ഓഫീസിൽ ഹാജരാക്കി പിഴയടച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റാനായി നോട്ടിസും നിർദേശവും നൽകി.

അതിദരിദ്രർ, മാരകരോഗികൾ, പട്ടിക വർഗ്ഗക്കാർ , വിധവകൾ,(21- വയസ്സിൽ കൂടുതലുള്ള പുരുഷൻമാർ ഇല്ലാത്ത ) എന്നിവർക്ക് മാത്രം അർഹതയുള്ള ഏ - ഏ - വൈ കാർഡ് ഭൂമി വാ തുക്കലിൽ 2200 സ്ക്വയർ ഫിറ്ററിലധികം വലിപ്പുള്ള വീടുള്ള ഒരു കുടുംബം അനർഹമായി കൈവശം വെച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

ഇവരിൽ നിന്നും അനർഹ കാലയളവിൽ വാങ്ങിയ മുഴവൻ റേഷൻ സാധനങ്ങളുടെയും കമ്പോളവില ഈടാക്കാൻ (അരി - കിലോ 40 രൂപ നിരക്ക് ഗോതമ്പ് കിലോ 29 രൂപ നിരക്ക്) ഈ കുടുംബത്തിന് നോട്ടിസ് നൽകി - അനർഹകാർഡുകൾ കൈവശമുള്ളവർ നിർബന്ധമായും മൂന്ന് ദിവസത്തിനകം ഓഫീസിൽ ഹാജരാക്കി പിഴ അടച്ച് പൊതു വിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്.

അല്ലാത്ത പക്ഷം നിയമപ്രകാരുള്ള കോടതി നടപടികൾ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ഉറപ്പായും സ്വീകരിക്കുന്നതാണെന്ന മുന്നറിയിപ്പ് നൽകുന്നതായും അധികൃതർ അറിയിച്ചു. പരാതി ഉള്ളതിനാൽ ഭൂമിവാതുക്കൽ പ്രദേശത്തെ വീടുകളിൽ തുടർന്നുള്ള ദിവസങ്ങളിലും തുടർ പരിശോധന നടത്തുന്നതാണ്. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ. ടി.സി, റേഷനിംഗ് ഇസ്പെക്ടർ ബിനി . ജി എസ് , ജീവനക്കാരായ ശ്രീജിത് കുമാർ കെ.പി , രാഗേഷ് കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/77486/caught-buying-rations-eleven-bpl-cards-were-seized-in-vanimela)