---
title: "നിയമജ്ഞർ ജനങ്ങൾക്കൊപ്പം; നാദാപുരത്ത് നിയമബോധവൽക്കണ സെമിനാർ "
english_title: "Lawyers with the people; Legal Awareness Seminar at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/775/lawyers-with-the-people-legal-awareness-seminar-at-nadapuram"
published_at: "2021-10-02T11:55:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157fb58df7f0_megi.jpg"
keywords: []
---

# നിയമജ്ഞർ ജനങ്ങൾക്കൊപ്പം; നാദാപുരത്ത് നിയമബോധവൽക്കണ സെമിനാർ 

> **Lead Summary:** **നാദാപുരം: **പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് നിയമങ്ങൾ നിലകൊള്ളുന്നതെന്നും നിയമസാക്ഷരത അത്യാവശ്യമാണെന്നും നാദാപുരം മുൻസിഫ് സൗമ്യ ടി എം അഭിപ്രായപ്പെട്ടു.ലീഗൽ സർവ്വീസ് അതോറിറ്റി കല്ലാച്ചിയിൽ സംഘടിപ്പിച്ച നിയമബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

## Article Content

**നാദാപുരം: **പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് നിയമങ്ങൾ നിലകൊള്ളുന്നതെന്നും നിയമസാക്ഷരത അത്യാവശ്യമാണെന്നും നാദാപുരം മുൻസിഫ് സൗമ്യ ടി എം അഭിപ്രായപ്പെട്ടു.ലീഗൽ സർവ്വീസ് അതോറിറ്റി കല്ലാച്ചിയിൽ സംഘടിപ്പിച്ച നിയമബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

നാദാപുരം ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളും പൊതു പ്രവർത്തകരും പങ്കെടുത്ത് കല്ലാച്ചി കോടതി ഹാളിൽ നടന്ന സെമിനാറിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി അധ്യക്ഷനായി.സാധാരണ ജനങ്ങളിൽ നിയമത്തെ കുറിച്ചുള്ള അറിവ് എത്തിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്ന് പരിപാടിയിൽ മുഖ്യ അതിഥിയായ നാദാപുരം മജിത്രേട്ട് പി എം അബ്ദുൾ ജലീൽ പറഞ്ഞു.

നിയമങ്ങളെ കുറിച്ചുള്ള അറിവിൻ്റെ പരിമിതികൾ സാധാരണക്കാർക്ക് നീതി നിക്ഷേധിക്കുന്നതിന് തുല്യമാണെന്ന് സെമിനാറിൽ ക്ലാസെടുത്ത മുതിർന്ന അഭിഭാഷകൻ എം.സിജു പറഞ്ഞു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വി. അലി,അഡ്വ .കെ .എം രഘുനാഥ്, ശ്രീധരൻ നായർ, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/775/lawyers-with-the-people-legal-awareness-seminar-at-nadapuram)