---
title: "യുവാവിനെ കാണാനില്ല; പണയസ്വർണം വാങ്ങാൻ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി"
english_title: "The young man is missing; Complaint that the young man who went to buy Mortgage gold was missing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/783/the-young-man-is-missing-complaint-that-the-young-man-who-went-to-buy-mortgage-gold-was-missing"
published_at: "2021-10-02T12:20:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615801a2dc84d_roopesh.jpg"
keywords: []
---

# യുവാവിനെ കാണാനില്ല; പണയസ്വർണം വാങ്ങാൻ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **നാദാപുരം : ** സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വാണിമേൽ പുതുക്കുടിയിലെ പാലയുള്ള പറമ്പത്ത് രൂപേഷ് നെയാണ് കാണാതായത്.

## Article Content

**നാദാപുരം : ** സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വാണിമേൽ പുതുക്കുടിയിലെ പാലയുള്ള പറമ്പത്ത് രൂപേഷ് നെയാണ് കാണാതായത്.

രൂപേഷിൻ്റെ അമ്മാവനാണ് വളയം പൊലീസിൽ പരാതി നൽകിയത്. നിർമ്മാണ തൊഴിലാളിയാണ് രൂപേഷ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഇന്നലെ മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും ബന്ധുക്കൾ പറഞ്ഞു.

ഇരു നിറമാണ്. വെള്ളമുണ്ടും കരിനീല ഷർട്ടുമാണ് വേഷം 170 സെൻ്റിമീറ്റർ ഉയരമുണ്ട്. വിവരം ലഭിക്കുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിലോ 9497980795- 9544949578- 9946641511 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/783/the-young-man-is-missing-complaint-that-the-young-man-who-went-to-buy-mortgage-gold-was-missing)