അഭിമാനപൂർവ്വം ; പുറമേരി കുടുംബാരോഗ്യ കേന്ദ്രം നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അവാര്‍ഡ് ഏറ്റുവാങ്ങി

അഭിമാനപൂർവ്വം ; പുറമേരി കുടുംബാരോഗ്യ കേന്ദ്രം നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അവാര്‍ഡ് ഏറ്റുവാങ്ങി
Oct 2, 2021 12:38 PM | By Kavya N

പുറമേരി: പുറമേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അവാര്‍ഡ് ടൂറിസം - പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസില്‍ നിന്ന് പുറമേരി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.വി.കെ ജ്യോതിലക്ഷ്മി ഏറ്റുവാങ്ങി.

സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്കാണ് ബഹുമതി ലഭിച്ചത്. 95 ശതമാനം മാര്‍ക്ക് നേടി കോഴിക്കോട് ജില്ലയില്‍ ഒന്നാമതായാണ് പുറമേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് അംഗീകാരം ലഭിച്ചത്. ആശുപത്രികളുടെ ഗുണനിലവാരം പരിശോധിക്കുന്ന ദേശീയ സമിതിയാണ് പരിശോധന നടത്തിയത്.

സര്‍വ്വീസ് പ്രൊവിഷന്‍,പേഷ്യന്റ് റൈറ്റ്,ഇന്‍പുട്‌സ്,സപ്പോര്‍ട്ടീവ് സര്‍വ്വീസ്,ക്ലനിക്കല്‍ സര്‍വ്വീസ്,ക്വാളിറ്റി മാനേജ്‌മെന്റ്,ഔട്ട് കം,എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റിനോടൊപ്പം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എം.എം ഗീത, ഡോ. ഫൈസല്‍ എന്നിര്‍ സംബന്ധിച്ചു.

Proudly; Purameri Family Health Center has received the National Quality Assurance Standard Award

Next TV

Related Stories
Top Stories










News Roundup