---
title: "കളിച്ച് വളരാൻ; പുറമേരിയിലെ അംഗൻവാടികളിൽ കളിക്കോപ്പുകൾ വിതരണം ചെയ്തു"
english_title: "To play and grow; Toys were distributed at the Anganwadis in Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7898/to-play-and-grow-toys-were-distributed-at-the-anganwadis-in-purameri"
published_at: "2021-10-29T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617c04723c6e9_ANGANVADI.jpg"
keywords: []
---

# കളിച്ച് വളരാൻ; പുറമേരിയിലെ അംഗൻവാടികളിൽ കളിക്കോപ്പുകൾ വിതരണം ചെയ്തു

> **Lead Summary:** **പുറമേരി**: കുഞ്ഞുങ്ങൾ കളിച്ച് വളരട്ടെ പുറമേരിയിലെ അംഗൻവാടികളിൽ കളിക്കോപ്പുകൾ വിതരണം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരമാണ് അംഗൻവാടികളിൽ കളിക്കോപ്പുകൾ വിതരണം ചെയ്തത്.

## Article Content

**പുറമേരി**: കുഞ്ഞുങ്ങൾ കളിച്ച് വളരട്ടെ പുറമേരിയിലെ അംഗൻവാടികളിൽ കളിക്കോപ്പുകൾ വിതരണം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരമാണ് അംഗൻവാടികളിൽ കളിക്കോപ്പുകൾ വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത് നാലാം വാർഡ് വിലാതപുരം 27 ആം നമ്പർ അംഗൻവാടിയിൽ പഞ്ചായത്ത്‌ തല ഉദ്ഘാടനം പുറമേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ജ്യോതി ലക്ഷ്മി നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിഎം വിജയൻ മാസ്റ്റർ അധ്യക്ഷനായി. വാർഡ് മെമ്പർ സീന ടി.പി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ രവി കൂടത്താംകണ്ടി, വി.ടി ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ പ്രനിഷ സ്വാഗതവും അംഗൻവാടി വർക്കർ രോഷ്നി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7898/to-play-and-grow-toys-were-distributed-at-the-anganwadis-in-purameri)