---
title: "കായികവും ആരോഗ്യവും ഒരു കുടക്കീഴിൽ; ബ്രദേഴ് സമുച്ചയ ശിലാസ്ഥാപനം 10 ന് "
english_title: "Sports and health under one roof; Brother complex stone laying at 10 p.m"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79213/sports-and-health-under-one-roof-brother-complex-stone-laying-at-10-pm"
published_at: "2022-11-08T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a41d2aa1e0_brothers.jpg"
keywords: []
---

# കായികവും ആരോഗ്യവും ഒരു കുടക്കീഴിൽ; ബ്രദേഴ് സമുച്ചയ ശിലാസ്ഥാപനം 10 ന് 

> **Lead Summary:** **നാദാപുരം : **വാണിമേലിലെ കായിക - വിദ്യാഭ്യാസ - ജീവകാരുണ്യ - സാംസ്ക്കാരിക മേഖലയിൽ നിറ സാന്നിദ്ധ്യമായ ബ്രദേഴ്സ് സെൻ്ററിൻ്റെ സ്വപ്നം പൂവണിയുന്നു. വാണിമേലിലെ കായിക വിദ്യാഭ്യാസ ജീവകാരുണ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ബ്രദേഴ്സ് വാണിമേലിന്റെ ബഹുമുഖ പദ്ധതിയായ ബ്രദേഴ്സ് സെന്റർ ശിലാസ്ഥാപനം വ്യാഴാഴ്ച നടക്കും.

## Article Content

**നാദാപുരം : **വാണിമേലിലെ കായിക - വിദ്യാഭ്യാസ - ജീവകാരുണ്യ - സാംസ്ക്കാരിക മേഖലയിൽ നിറ സാന്നിദ്ധ്യമായ ബ്രദേഴ്സ് സെൻ്ററിൻ്റെ സ്വപ്നം പൂവണിയുന്നു. വാണിമേലിലെ കായിക വിദ്യാഭ്യാസ ജീവകാരുണ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ബ്രദേഴ്സ് വാണിമേലിന്റെ ബഹുമുഖ പദ്ധതിയായ ബ്രദേഴ്സ് സെന്റർ ശിലാസ്ഥാപനം വ്യാഴാഴ്ച നടക്കും.

പാലിയേറ്റീവ് ഡയാലിസിസ് സൗകര്യങ്ങൾ ഒരുക്കുകയും യുവതലമുറയെ കായിക ആരോഗ്യത്തിലൂടെ വളർത്തിയെടുത്ത് സാംസ്കാരിക വിദ്യാഭ്യാസ ഉദ്യോഗ മേഖലകളിൽ ഉന്നതിയിൽ എത്തിക്കാനും സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് അത്താണിയായി പാലിയേറ്റീവ് ഡയാലിസിസ് സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബൃഹത് പദ്ധതിയാണ് ബ്രദേഴ്സ് സെന്റർ എന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും. കെ മുരളീധരൻ എം.പി, ഇ.കെ വിജയൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരയ്യ ടീച്ചർ, തണൽ ചെയർമാൻ ഡോ. ഇദ്‌രീസ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഷൗക്കത്തലി പി, കല്ലിൽ മൊയ്തു, അസ്ലം എ.പി, റിയാസ് പി.കെ, എസ്.മുഹമ്മദ്, കുഞ്ഞബ്ദുള്ള കെ.എം എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79213/sports-and-health-under-one-roof-brother-complex-stone-laying-at-10-pm)