---
title: "പ്രതിഷേധ പ്രകടനം; എംഎസ്എഫ് കൊടിമരം നശിപ്പിച്ചതിനെതിരെ പ്രതിഷേധ പ്രകടനം ഇന്ന് അഞ്ചുമണിക്ക്"
english_title: "protest demonstration; Protest demonstration against destruction of MSF flag today at 5 pm"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79560/protest-demonstration-protest-demonstration-against-destruction-of-msf-flag-today-at-5-pm"
published_at: "2022-11-10T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cd8e776719_msf.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം; എംഎസ്എഫ് കൊടിമരം നശിപ്പിച്ചതിനെതിരെ പ്രതിഷേധ പ്രകടനം ഇന്ന് അഞ്ചുമണിക്ക്

> **Lead Summary:** ** നാദാപുരം: **എംഎസ്എഫ് കൊടിമരം നശിപ്പിച്ചതിനെതിരെ വൈകിട്ട് അഞ്ചുമണിക്ക് പ്രതിഷേധ പ്രകടനം. നാദാപുരം മണ്ഡലം എംഎസ്എഫ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

## Article Content

** നാദാപുരം: **എംഎസ്എഫ് കൊടിമരം നശിപ്പിച്ചതിനെതിരെ വൈകിട്ട് അഞ്ചുമണിക്ക് പ്രതിഷേധ പ്രകടനം. നാദാപുരം മണ്ഡലം എംഎസ്എഫ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഇന്നലെ രാത്രി ഇരുട്ടിന്റെ മറവിൽ ചില സാമൂഹ്യവിരുദ്ധർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കലാലയങ്ങളിലും എംഎസ്എഫ് കൊടിമരം താറുമാറാക്കിയിരുന്നു.കൊടിമരത്തിന്റെ മുകളിൽ അടിവസ്ത്രം ഉൾപ്പെടെയുള്ളവ വലിച്ചു കെട്ടിയ അവസ്ഥയുമുണ്ടായി.

നാദാപുരം ഗവ: കോളേജ്, ദാറുൽ ഹുദാ കോളേജ്, ഹയർസെക്കൻഡറി സ്കൂൾ വളയം, ഹയർ സെക്കൻഡറി സ്കൂൾ കല്ലാച്ചി. എന്നിവിടങ്ങളിലെ കൊടിമരമാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്.

നാദാപുരം പോലീസ് സ്ഥലത്തെത്തി കേടുപാട് സംഭവിച്ച കൊടിമരത്തിന്റെ മുകളിൽ നിന്നും അടിവസ്ത്രമുൾപ്പെടെയുള്ളവ നീക്കം ചെയ്തു.ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന പ്രതിഷേധ പ്രകടനത്തിലും തുടർന്നുള്ള പൊതുപരിപാടിയിലും നിരവധി എം.എസ്.എഫ് പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79560/protest-demonstration-protest-demonstration-against-destruction-of-msf-flag-today-at-5-pm)