---
title: "കലോത്സവം; തൂണേരി ഗ്രാമ പഞ്ചായത്ത് കലോത്സവം, തൂണേരി വെസ്റ്റ് എൽ.പി. ചാമത്തൂർ ഒന്നാമതായി"
english_title: "Thuneri Grama Panchayat Kalotsavam, Thuneri West L.P. Chamathur is first"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79567/thuneri-grama-panchayat-kalotsavam-thuneri-west-lp-chamathur-is-first"
published_at: "2022-11-10T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cdfbc58d77_kalolsavam.jpg"
keywords: []
---

# കലോത്സവം; തൂണേരി ഗ്രാമ പഞ്ചായത്ത് കലോത്സവം, തൂണേരി വെസ്റ്റ് എൽ.പി. ചാമത്തൂർ ഒന്നാമതായി

> **Lead Summary:** **തൂണേരി :** തൂണേരി ഗ്രാമപഞ്ചായത്ത് കലോത്സവത്തിൽ തൂണേരി വെസ്റ്റ് എൽ.പി.ചാമത്തൂർ ഒന്നാമതായി.ഗ്രാമ പഞ്ചായത്ത് തല കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ 63 പോയിൻ്റ് നേടിയാണ് തൂണേരി വെസ്റ്റ് എൽ പി. ചാമത്തൂർ സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയത്.

## Article Content

**തൂണേരി :** തൂണേരി ഗ്രാമപഞ്ചായത്ത് കലോത്സവത്തിൽ തൂണേരി വെസ്റ്റ് എൽ.പി.ചാമത്തൂർ ഒന്നാമതായി.ഗ്രാമ പഞ്ചായത്ത് തല കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ 63 പോയിൻ്റ് നേടിയാണ് തൂണേരി വെസ്റ്റ് എൽ പി. ചാമത്തൂർ സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയത്.

60 പോയിൻ്റോടെ സി. സി. യു.പി സ്കൂൾ രണ്ടാം സ്ഥാനവും, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 59 പോയിൻ്റോടു കൂടി ഇ.വി.യു .പി തൂണേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ 45 പോയിൻ്റോടുകൂടി സി.സി.യു.പി ഒന്നാം സ്ഥാനവും 37 പോയിൻ്റോടുകൂടി ചെറുവള്ളൂർ എൽ.പി രണ്ടാം സ്ഥാനവും 36 പോയിൻ്റോടു കൂടി ഇ.വി.യു.പി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉദ്ഘാടന സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് പി .ഷാഹിനയും ,സമാപന സമ്മേളനം വൈ. പ്രസി. മധുമോഹനനും ഉദ്ഘാടനം ചെയ്തു. നാദാപുരം എ. ഇ.ഒ. വിനയ ചന്ദ്രൻ സമ്മാന ദാനം നടത്തി. സ്ഥിരം സമിതി ചെയർമാൻമാർ, ജനപ്രതിനിധികൾ, രാഷ്ട്രിയ, സാമൂഹിക, പി.ടി.എ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79567/thuneri-grama-panchayat-kalotsavam-thuneri-west-lp-chamathur-is-first)