---
title: "അതുല്യ നേട്ടവുമായി ഒരു വാർഡ്; എസ് എസ് എൽ സി തുല്യതാ പരീക്ഷ എഴുതിയവരെല്ലാം വിജയിച്ചു "
english_title: "A ward with unique achievement; All those who appeared for the SSLC Equivalency Exam passed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79597/a-ward-with-unique-achievement-all-those-who-appeared-for-the-sslc-equivalency-exam-passed"
published_at: "2022-11-10T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d0a8141399_sslc.jpg"
keywords: []
---

# അതുല്യ നേട്ടവുമായി ഒരു വാർഡ്; എസ് എസ് എൽ സി തുല്യതാ പരീക്ഷ എഴുതിയവരെല്ലാം വിജയിച്ചു 

> **Lead Summary:** **നാദാപുരം : **ഒരു വാർഡിൽ നിന്നും ഇരുപത്തിയെട്ട് പേരെ എസ് എസ് എൽ സി തുല്യതാ പരീക്ഷക്കായി ഒരുക്കുക അവരെല്ലാം വിജയിച്ചു വരിക എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്.

## Article Content

**നാദാപുരം : **ഒരു വാർഡിൽ നിന്നും ഇരുപത്തിയെട്ട് പേരെ എസ് എസ് എൽ സി തുല്യതാ പരീക്ഷക്കായി ഒരുക്കുക അവരെല്ലാം വിജയിച്ചു വരിക എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്.

നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ് മാതൃകാപരമായ ഈ പ്രവർത്തനം സംഘടിപ്പിച്ചത്. വാർഡ്‌ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ അയൽസഭ കമ്മിറ്റികളുടെ സഹായത്തോടെയാണ് സന്നദ്ധരായവരുടെ ലിസ്റ്റ് തയ്യാറാക്കിയത്.

രജിസ്ട്രേഷനുള്ള സമയം കഴിഞ്ഞതിനാൽ പ്രത്യേക അനുമതി നേടിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ഫീസ് അടക്കാനുള്ള പ്രയാസം നേരിട്ടപ്പോൾ, തൂണേരി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി സഹായത്തോടെ ഫീസിന്റെ ഒരു വിഹിതം അടച്ചത്. വാർഡിൽ ഒരു പഠന കേന്ദ്രം അനുവദിച്ചു നൽകി, സാക്ഷരതാ മിഷനും മികച്ച പിന്തുണ നൽകി.

61 കാരിയായ മൈഥിലി ഉൾപ്പെടെ പരീക്ഷയെഴുതിയ മുഴുവനാളുകളുംമികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ്,പഠിതാക്കളും, വാർഡ് വിദ്യാഭ്യാസ സമിതിയും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79597/a-ward-with-unique-achievement-all-those-who-appeared-for-the-sslc-equivalency-exam-passed)