---
title: "സബ്ജില്ല കായികമേള;  നാദാപുരം ഉപജില്ല കായിക മേള  വളയം സബ് ഇൻസ്പെക്ടർ അനീഷ് ഉദ്ഘാടനം  ചെയ്തു "
english_title: "Subdistrict Sports Fair; Sub-Inspector Anish inaugurated the Nadapuram Upazila Sports Fair Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79598/subdistrict-sports-fair-sub-inspector-anish-inaugurated-the-nadapuram-upazila-sports-fair-valayam"
published_at: "2022-11-10T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d0d2f71fe7_sports.jpg"
keywords: []
---

# സബ്ജില്ല കായികമേള;  നാദാപുരം ഉപജില്ല കായിക മേള  വളയം സബ് ഇൻസ്പെക്ടർ അനീഷ് ഉദ്ഘാടനം  ചെയ്തു 

> **Lead Summary:** **വാണിമേൽ : **നാദാപുരം ഉപജില്ല കായിക മേളയ്ക്ക് വെള്ളിയോട് ഗവ: ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള നാളെ സമാപിക്കും.

## Article Content

**വാണിമേൽ : **നാദാപുരം ഉപജില്ല കായിക മേളയ്ക്ക് വെള്ളിയോട് ഗവ: ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള നാളെ സമാപിക്കും.

60ാം മത് നാദാപുരം ഉപ ജില്ല കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം വളയം സബ് ഇൻസ്പെക്ടർ അനീഷ് നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡന്റ് കെ.പി.രാജൻ അധ്യക്ഷത വഹിച്ചു. വെള്ളിയോട് ഗവ:ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ടി ഗിരീഷ്, നാദാപുരം എ. ഇ. ഒ വിനയരാജ്, വാർഡ് മെംബർ സി.പി.ഷൈനി. കെ ശിവറാം. ചന്ദ്രബാബു കെ , കെ. ചന്തു, എം .കെ.മജീദ്, ജയരാജ് നാമത്ത്. സബ് ജില്ലാ കൺവീനർ രസിൽ രാജ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79598/subdistrict-sports-fair-sub-inspector-anish-inaugurated-the-nadapuram-upazila-sports-fair-valayam)